വയനാടിന്റെ അഭിമാനം; പത്മാസനത്തിൽ അന്തർദേശീയ പുരസ്കാരം സ്വന്തമാക്കി അനാമിക സോണ
- Posted on December 25, 2021
- Localnews
- By Deepa Shaji Pulpally
- 1343 Views
അനാമികക്ക് പത്മാസനത്തിൽ ഇരുന്നതിന് നിരവധി അവാർഡുകൾ ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്
വയനാട് ജില്ലയിലെ പുൽപ്പള്ളി, ആലൂർകുന്ന് പുതുശ്ശേരിയിൽ സോണ വർഗീസിന്റെയും ലിജി സോണ ദമ്പതികളുടെയും മകളാണ് അനാമിക സോണ (16). യോഗാമുറയിൽ ഏറ്റവും ശ്രമകരമായ പത്മാസനത്തിൽ അന്തർദേശീയ പുരസ്കാരം നേടി ഏറെ ശ്രദ്ധേയയായിരിക്കുകയാണ് അനാമിക സോണ. ഒരേസമയം പത്മാസനത്തിൽ 45 - മിനിറ്റ് ഇരുന്നതിനാണ് യോഗ പുരസ്കാരം അനാമികക്ക് ലഭിച്ചത്.
അനാമികക്ക് പത്മാസനത്തിൽ ഇരുന്നതിന് നിരവധി അവാർഡുകൾ ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ലോവേലിൽ അരമണിക്കൂർ, ഏഷ്യൻ ലോവേലിൽ 46- മിനിറ്റ്, കലാം ഇന്റർനാഷണലിന്റെ ലോക റെക്കോർഡിൽ ഒരു മണിക്കൂർ എന്നിങ്ങനെ പത്മാസനത്തിൽ ഇരുന്നതിനാണ് അവാർഡുകൾ ലഭിച്ചത്. പത്മാസനത്തിലൂടെ അവാർഡ് ജേതാവായ അനാമിക 1-ആം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പുൽപ്പള്ളി അമൃത വിദ്യാലയത്തിലാണ് പഠിച്ചത്.
അഞ്ചാം ക്ലാസിൽ എം.ജി.എം സ്കൂൾ മാനന്തവാടിയിൽ ആയിരുന്നു പഠനം നടത്തിയത്. 6 - ആം ക്ലാസ്സ് മുതൽ 7 - ആം ക്ലാസ്സ് വരെ പുൽപ്പള്ളി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയത്തിൽ പഠനത്തിനു ചേർന്നു. പിന്നീട് എട്ടാം ക്ലാസിൽ സെന്റ്.കാതറിൻസ് പയ്യമ്പള്ളി സ്കൂളിൽ തുടർ വിദ്യാഭ്യാസം നേടി. അതിനുശേഷം ഒമ്പതും - പത്തും ക്ലാസുകൾ മൗണ്ട് കാർമൽ കോട്ടയത്തായിരുന്നു പഠനം. ഇപ്പോൾ പെരിക്കല്ലൂർ ഗവണ്മെന്റ്.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് അനാമിക. വിദ്യാർത്ഥിയായ ബേസിൽ സോണയാണ് ഏകസഹോദരൻ.
വിദ്യാഭ്യാസ വേളയിൽ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അനാമിക യോഗ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ യോഗയെ കുറിച്ചുള്ള പുസ്തകങ്ങളും, വീഡിയോകളും, മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയുമാണ് അനാമികക്ക് ഇത്തരത്തിൽ ഒരു അവാർഡിന് പ്രചോദനമായത്. അടുത്തയിടെ ഓൺലൈനായി ഏഷ്യ, നാഷണൽ, ഇന്റർനാഷണൽ ലെവലിലുള്ള മത്സരത്തിലാണ് അനാമിക പങ്കെടുത്ത് റെക്കോർഡ് നേടിയത്.