കുസാറ്റിൽ റോബോട്ടിക്സ് ക്ലബ് ഉദ്ഘാടനം ഇന്ന്,ഇൻകർ റോബോട്ടിക്സ് സൊല്യൂഷൻസ് സി.ഇ.ഒ അമിത് രാമൻ മുഖ്യാതിഥി

കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഫെബ്രുവരി 5 ന് റോബോട്ടിക്സ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വിഭാഗം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കുസാറ്റിലെ ഇൻസ്ട്രുമെന്റേഷൻ വകുപ്പ് പ്രൊഫസർ, ഡോ. ബിജു എൻ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ മുഖ്യാതിഥിയായ  ഇൻകർ റോബോട്ടിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ  അമിത് രാമൻ ‘വ്യവസായ സ്ഥിതവിവരക്കണക്കുകൾ’ എന്ന വിഷയത്തിൽ സംസാരിക്കും.


 


സാങ്കേതിക നവീകരണം, സർഗ്ഗാത്മകത, സഹകരണം എന്നിവ ഉൾക്കൊളളുന്ന  പ്രചോദന കേന്ദ്രമാണ് റോബോട്ടിക്സ് ക്ലബ്.  റോബോട്ടിക്സും ഓട്ടോമേഷനും ആധുനിക ഇൻസ്റ്റ്രുമെൻറേഷൻ എന്നിവയെ കുറിച്ച് അഭിനിവേശമുളള ഒരു സമൂഹത്തെ വളർത്തുക എന്നതാണ് റോബോട്ടിക്സ് ക്ലബിൻറെ ലക്ഷ്യം.


 


ഇൻസ്ട്രുമെന്റേഷൻ വകുപ്പ് മേധാവി ഡോ. പങ്കജ് സാഗർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റോബോട്ടിക്സ് ക്ലബ് ഫാക്കൽട്ടി കോഓർഡിനേറ്റർ ഡോ. സുരാജ് ദാമോദരൻ, ഇൻസ്ട്രുമെന്റേഷൻ വകുപ്പ് അസിസ്റ്റൻറ് പ്രൊഫസർ  രതീഷ് പി എം, റോബോട്ടിക്സ് ക്ലബ് സെക്രട്ടറി അമാൻ മുഹമ്മദ് എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് indradoi@ug.cusat.ac.in എന്ന ഇ-മെയിലിലോ  +91 6235081442 എന്ന നമ്പറിലോ ബന്ധപ്പെടുക.


 സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like