മോഹൻലാൽ ഇന്ന് മൗനം വെടിയും
- Posted on August 31, 2024
- News
- By Varsha Giri
- 298 Views
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവാദ കൊടുങ്കാറ്റിന്, ശേഷം അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച മോഹൻലാൽ ഇന്ന് മൗനം വെടിഞ്ഞ് മാധ്യമങ്ങളെ കാണും.തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം.
തിരുവനന്തപുരം: അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ ഇന്ന് ഉച്ചക്കാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നത്.ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്

