ദൈവത്തിന്റെ കണ്ണിൽ പെടാത്തവർ
- Posted on August 16, 2021
- Ezhuthakam
- By Remya Vishnu
- 364 Views
കരച്ചിൽ കാണാൻ ആളില്ലെങ്കിൽ പിന്നെ കരഞ്ഞിട്ട് എന്ത് പ്രയോജനം... സ്വന്തം വീട്ടിൽ ഭിക്ഷകാരിയായി ജീവിച്ചു ശീലിച്ചതാണല്ലോ ഞാൻ...
ഇന്ന് മൂടിക്കെട്ടിയ പ്രകൃതി പോലെ തന്നെ എന്റെ മനസ്സും ഇരുട്ടുകുത്തി കിടക്കുന്നു.. ഓർഫനേജിൽ നിന്ന് മേട്രൺന്റെ ഫോൺകോൾ വന്നപ്പോൾ മുതൽ ഞാൻ മരവിചിരിപ്പു തുടങ്ങിയതാണ്. മനുകുട്ടൻ എന്ന് ഞാൻ വിളിക്കുന്ന മനു കൃഷ്ണനെ ഞാൻ ആദ്യമായി കണ്ടത് അഞ്ചു വർഷങ്ങൾക്കു മുൻപ് എന്റെ വികൃതി കുട്ടൻ മാരിൽ മൂത്തവൻ കളിക്കിടയിൽ കൈയൊടിച്ചു അവനെയും കെട്ടിപ്പിടിച്ച് ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ ഇരിക്കുമ്പോഴാണ്.
കൈയ്യൊടിഞ്ഞ വേദനയിൽ അവൻ കരയുമ്പോൾ അവന്റെ വേദനയോ ഓർത്തു മോനെകാൾ വിഷമിച്ചു കൊണ്ട് ഞാൻ ഇരിക്കുമ്പോൾ തൊട്ടപ്പുറത്തെ ബെഡ്ഡിൽ ഒരു പത്തുവയസ്സുകാരൻ കുട്ടിയെ കാലൊടിഞ്ഞു കിടന്നിരുന്നു അവന്റെ കാലിലെ എല്ലൊടിഞ്ഞ് പുറത്തേക്ക് തള്ളിയിരുന്നു കൂടെ വന്നിരുന്നു സ്ത്രീ അവനെ ഇടയ്ക്ക് വഴക്കുപറയുന്നുണ്ടായിരുന്നു. അവർ പറയുന്നതൊന്നിനും അവൻ മറുപടി പറയാതെ ഒരു തുള്ളിപോലും കരയാതെ മുകളിലെ ഫാനിലേക്കു നോക്കി കിടക്കുകയായിരുന്നു അവൻ.
പിന്നീട് അവിടെയുണ്ടായിരുന്ന നേഴ്സ് പറഞ്ഞു അവൻ അടുത്തുള്ള ഓർഫനേജിലെ കുട്ടിയാണെന്ന്. കൂടെ വന്നിരുന്നത് അവിടുത്തെ മേട്രൻ ആയിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി അവൻ കരയാതെ കിടക്കുന്നതിന് കാരണം കരച്ചിൽ കാണാൻ ആളില്ലെങ്കിൽ പിന്നെ കരഞ്ഞിട്ട് എന്ത് പ്രയോജനം എന്ന് ഒരു പക്ഷേ അവൻ ചിന്തിച്ചിട്ടുണ്ടാകും.
മനുക്കുട്ടൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്നതുവരെ ഹോസ്പിറ്റലിലും പിന്നീട് ഓർഫനേജിൽ ഞാനൊരു പതിവു സന്ദർശകരായി ആദ്യമൊന്നും അവൻ എന്നോട് അടുപ്പം കാണിച്ചില്ല പയ്യെ പയ്യെ എന്നോട് കൂട്ടു കൂടി തുടങ്ങി. ഓർഫനേജിൽ ഉള്ളവർ പറഞ്ഞാണ് ഞാൻ അവന്റെ കഥ അറിഞ്ഞത് സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിപ്പോന്നത് ആയിരുന്നു അവന്റെ അമ്മ. അയാളുടെ സ്നേഹം അവളുടെ ഉടൽ നിന്നോട് മാത്രം ആയിരുന്നു എന്ന് മനസ്സിലായത് പെൺകുട്ടി ഗർഭിണിയായപ്പോൾ ആണ്. അവൾക് അവളുടെ ഗർഭകാലം മുഴുവൻ പട്ടിണിയുടെതായിരുന്നു. ആ ചേരിയിലെ അര പട്ടിണിക്കാർ ഇടയ്ക്ക് നൽകിയിരുന്ന ഭക്ഷണം മാത്രം കഴിച്ച് വിശപ്പ് സഹിച്ച് സഹിച്ച് അവർ ഗർഭ കാലം കഴിച്ചുകൂട്ടി ഒരു ദിവസം രാത്രി ഒരു ചോരക്കുഞ്ഞിനെ കരച്ചിൽ കേട്ട് അയൽക്കാർ നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയും അവളെയും കണ്ടത് അപ്പോഴേക്കും എല്ലാ വേദനകളും അവസാനിപ്പിച്ച് ക്കുഞ്ഞിനെ തനിച്ചാക്കി അവൾ പോയിരുന്നു.
നാട്ടുകാരാണ് മണിക്കുട്ടനെ ഓർഫനേജിൽ എത്തിച്ചത് അവനെ കണ്ടപ്പോൾ മുതൽ എനിക്ക് അവനോട് ഒരു അടുപ്പം തോന്നിയിരുന്നു. അവന്റെ കഥ കൂടി അറിഞ്ഞപ്പോൾ അവനെ ഞാൻ മനസ്സുകൊണ്ട് എന്റെ മക്കളോട് ചേർത്തുവച്ചു ദുർവാശിക്കു കയ്യും കാലും വച്ച പോലത്തെ എന്റെ മക്കളുടെ ഇഷ്ടങ്ങൾക്ക് ചിലപ്പോഴൊക്കെ ഞാൻ വിലങ്ങുതടി ആകുമ്പോൾ "മക്കളുടെ ഏത് ആഗ്രഹവും ഞാൻ സാധിച്ചു കൊടുക്കും നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന അതൊന്നും വേണ്ട അതിന് "എന്ന് മക്കളുടെ മുൻപിൽ വച്ച് ഭർത്താവിന്റെ അഹന്ത സംസ്കാരങ്ങൾക്കും അച്ഛന്റെയും മക്കളുടെയും പോഷ് ലോകത്തിന് ഇടയിലും ഞാനും ഒരു അനാഥ ആയിരുന്നു. മനസ്സ് വിങ്ങുമ്പോൾ തല ചേർത്തുവയ്ക്കാൻ ഒരമ്മ ചുമരില്ലാത്ത സങ്കടങ്ങളിൽ ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് ചേർത്തുപിടിക്കാൻ അച്ഛനില്ലാത്ത രക്ഷപ്പെട്ടു ഓടിയൊളിക്കാൻ ഒരു വീടില്ലാത്ത വെറുമൊര അനാഥ.
അടുക്കള ജോലിക്ക് ബിരുദാനന്തരബിരുദം ഒക്കെ ഒരു ബാധ്യതയാണ്. വീട്ടു ചെലവിനായി ഭർത്താവ് നൽകുന്ന പൈസയ്ക്ക് കൃത്യമായ കണക്ക് എഴുതിവച്ചു മാസാവസാനം എത്ര ചിലവായി എത്ര ബാക്കിയുണ്ടെന്ന് അദ്ദേഹത്തെ ബോധിപ്പിക്കാൻ ഒരു പത്താം ക്ലാസ് വിദ്യാഭ്യാസം തന്നെ ധാരാളം. പുറമേ നോക്കുന്നവരുടെ കണ്ണിൽ സമ്പൽസമൃദ്ധി ജീവിക്കുന്ന എനിക്ക് ഒരു രൂപ പോലും അനുവാദം ഇല്ലാതെ സ്വന്തമായി ചെലവാക്കാൻ കഴിയില്ലായിരുന്നു. ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും എനിക്ക് ഇല്ലാതിരുന്നത് കൊണ്ട് ആവശ്യങ്ങളും കുറവായിരുന്നു പക്ഷേ മണിക്കുട്ടനെ കണ്ടത് മുതൽ അവന്റെ പല ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ ഞാനെന്റെ കണക്കു പുസ്തകത്തിൽ കള്ള കണക്ക് എഴുതി തുടങ്ങി.
എന്റെ മണിക്കുട്ടൻ നന്നായി പഠിക്കുമായിരുന്നു ഒമ്പതാം ക്ലാസിൽ അവൻ നല്ല മാർക്കോടെ പാസ്സായി പത്താംക്ലാസിൽ ആയപ്പോൾ ഓർഫനേജിൽ നിന്ന് സ്കൂളിലേക്ക് പോകാൻ കുറച്ച് അധികം നടക്കേണ്ടതുണ്ട്. ഇത്രയും ദൂരം നടന്നു വരുമ്പോൾ അവന്റെ പഠിക്കാനുള്ള സമയം നഷ്ടപ്പെടും അല്ലോ എന്ന് ചിന്തിച്ച് ഞാൻ ആരുമറിയാതെ എന്റെ ഒരു കമ്മൽ വിറ്റു അവൻ ഒരു സൈക്കിൾ വാങ്ങി കൊടുത്തു അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലയിരുന്നു.
ഇന്നലെ ഓർഫനേജിലെ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മാല മോഷണം പോയി. അവർ കുട്ടികളെ ചോദ്യംചെയ്യുകയും അവിടെയെല്ലാം തിരിയുകയും ചെയ്തപ്പോൾ മാല മണിക്കുട്ടൻ ബാഗിൽ നിന്നും കിട്ടി. അവൻ അല്ല അത് ചെയ്തത് എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. അവനല്ല ആ മോഷണം നടത്തിയത് എന്ന് പറഞ്ഞു കൊണ്ട് എനിക്ക് തരാൻ വേണ്ടി മാത്രം ഒരു ലെറ്റർ എഴുതി വെച്ച് പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ ചാടി അവന്റെ സങ്കടങ്ങളെ അവസാനിപ്പിച്ചു. എന്റെ കുഞ്ഞിന്റെ മനസ്സ് എത്രമാത്രം വിഷമിച്ചിട്ടായിരിക്കും അവനവൻ അങ്ങിനെ ചെയ്തതു എന്നോർത്തിട്ട് എന്റെ നെഞ്ചു പൊട്ടുന്നു.
ഒരു വെളുത്തതുണിക്കെട്ടു മാത്രമായി നിന്നെ കാണാൻ ഞാൻ വരുന്നില്ല ജീവിതത്തിൽ ഇനി പ്രതിക്ഷകളൊന്നും ബാക്കിയില്ല. പക്ഷെ ആത്മഹത്യചെയ്യാൻ ധൈര്യംമില്ല. ഞാൻ ഈ വീടുവിട്ട് ഇറങ്ങുകയാണ് മരണം എന്നെ തേടി എത്തും വരെ എവിടെ എങ്കിലും അലഞ്ഞു നടക്കും സ്വന്തം വീട്ടിൽ ഭിക്ഷകാരിയായി ജീവിച്ചു ശീലിച്ചതാണല്ലോ ഞാൻ...
രമ്യ വിഷ്ണു