മാന്ത്രികതയും ഒപ്പം വേഗതയും.. എന്താകും ഫൈനൽ...

മാന്ത്രിക ചലനങ്ങളാൽ ശൂന്യതയിൽ നിന്നും ഗോൾ സൃഷ്ടിക്കുന്ന മെസ്സിയും, പന്തടക്കവും അപാരം വേഗതയും ചേർന്ന് എതിർ ടീമിന്റെ പ്രതിരോധത്തെ കീറിമുറിക്കുന്ന കിലിയൻ എംബാപ്പ എന്ന താരവും തമ്മിലുള്ള മത്സരമായിരിക്കും..

ഫൈനൽ..

ഇരു ടീമുകളുടെ പ്രതിരോധത്തിന് പിടിപ്പത് പണിയായിരിക്കും എന്നർത്ഥം..

റഫേൽ വരാൻ, അന്റോയിൻ ഗ്രീസ്മാൻ , കോളൊ മുവാനി മധ്യനിരയിൽ തുടങ്ങുന്ന ഇവരുടെ കളി തന്ത്രവും വേഗതയും, മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ മുനയൊടിയുമൊ...

എതായാലും ഇനി ഒരു ലോകകപ്പിന് താൻ ഉണ്ടാകില്ലെന്ന് മെസ്സി പറഞ്ഞു കഴിഞ്ഞു

ഇനി ആര് കപ്പ് ഉയർത്തിയാലും മെസ്സി തന്നെയാണ് വിജയനായകൻ

മുന്നിൽ നിന്ന് ടീമിനെ നയിക്കുന്ന നായകൻ.. ജുലിയൻ അൽവാരെസ് നെ പോലുള്ള യുവരക്തങ്ങളിൽ അർജന്റീനക്ക് വളരെ പ്രതീക്ഷയാണ്..

ക്രൊയേഷ്യയുമായുള്ള മത്സരത്തിലെ രണ്ടാം ഗോൾ തന്നെ മതി ആ പ്രതിഭ അളക്കാൻ.. ഇനിയും ഇരു ടീമുകളിലേയും പല പ്രതിഭകളേയും കുറിച്ച് നമ്മുക്ക് പറയാനാകും..

ഒക്കെ ഇങ്ങനാകിലും നമ്മൾക്ക് പ്രിയപ്പെട്ടവർ തന്നെ കപ്പ് ഉയർത്തട്ടെ വരുന്ന ഫൈനൽ ദിനം ഫുട്ബോൾ ചരിത്രത്തിലെ എന്നും ഓർക്കുന്ന ദിനമാകട്ടെ

പ്രിയ മെസ്സി, പ്രിയ എംബാപ്പെ നിങ്ങളുടെ കളി മികവിനെ അത്രകണ്ട് ഇഷ്ടമാണ് നിങ്ങളെ ഇഷ്ടമാണ്.

എസ് . വി. അയ്യപ്പദാസ്

Author
Citizen Journalist

Fazna

No description...

You May Also Like