മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രജനികാന്തും
- Posted on June 09, 2024
- News
- By Arpana S Prasad
- 280 Views
മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു.
ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്രതിരിക്കുന്നതിനുമുൻപ് വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും.
ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണ തലവന്മാരടക്കമുള്ള എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ ഉണ്ടാക്കുക. ഡൽഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. വൈകീട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക.
