ശബരിമലയിൽ ദിലീപിന് വി.ഐ.പി പരിഗണന നൽകിയ ഉദ്യോഗസ്ഥർക്ക് നോട്ടീസ്.
- Posted on December 09, 2024
- News
- By Goutham prakash
- 327 Views
ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി
പരിഗണന നല്‍കിയെന്ന ആക്ഷേപത്തില്‍
നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്.
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി
കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്പറഞ്ഞു.
വിശദീകരണം കേട്ടശേഷം തുടര്‍നടപടി
സ്വീകരിക്കും. കുറച്ച് നേരത്തേക്ക് ദര്‍ശനം
തടസ്സപ്പെട്ടെന്ന് വിജിലന്‍സ്കണ്ടെത്തി.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍,എക്സിക്യൂട്ടിവ്
ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ്
നോട്ടിസ്.
ദിലീപിന്റെ വി.ഐ.പി ദർശനത്തിൽ ദേവസ്വം
ബോർഡിന് ഹൈക്കോടതിയുടെ
രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു.
ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം
വേണ്ടേ എന്ന് ചോദിച്ച കോടതി ദിലീപ്
നിന്നതുകൊണ്ട് ആർക്കും
മുന്നോട്ട്പോകാനായില്ലെന്ന് വിമർശിച്ചു.
കാര്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ
ഉത്തരവാദിത്വം ദേവസ്വം ബോർഡിന്
ആണെന്ന് കോടതിഓർമിപ്പിച്ചു
