കൗമാരക്കാരിൽ ആക്രമണവാസന കൂടുന്നതിൽ സിനിമക്കും പങ്ക്. മന്ത്രി എം. ബി. രാജേഷ്.
- Posted on March 03, 2025
- News
- By Goutham prakash
- 166 Views
കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഈ സംസ്കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വിമർശിച്ചു.ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്. വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.സിനിമ, വെബ് സീരീസ്, എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
