എപ്‌സോ സമ്മേളനം സമാപിച്ചു
- Posted on January 11, 2023
- News
- By Goutham Krishna
- 250 Views

മലപ്പുറം;പ്രകൃതി വിഭവങ്ങളും മാനവശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യാപാര മേഖലയെ ശക്തിപ്പെടുത്തണമെന്ന് റിട്ട. ഡി.ജി.പി. ഋഷിരാജ് സിംഗ് വ്യാപാരികളെ ആഹ്വാനം ചെയ്തു. ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍(ഇ പി എസ് ഒ എ) സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് അക്ബര്‍ രായിന്‍ കുട്ടി അധ്യക്ഷത വഹിച്ചു.മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് നൗഷാദ് കളപ്പാടന്‍, സുബ്രഹ്മണ്യന്‍ (ജില്ലാ പ്രസിഡണ്ട്, കേരള വ്യാപാരി വ്യവസായി സമിതി) ,എപ്‌സോ സ്ഥാപക പ്രസിഡണ്ട് റജി എബ്രഹാം,കെ എസ് ഡി എ സംസ്ഥാന ട്രഷറര്‍ കാസിം വാടി,എ കെ അനില്‍കുമാര്‍ (എ.കെ.ഡി.എ ജില്ലാ പ്രസിഡണ്ട്),നിസാര്‍ അഹമ്മദ്,ജയരാജന്‍,ഹാരിസ്, കെ വി സലീം ,കെ മുനീര്‍,വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് അലി അക്ബര്‍ (എല്ലീസ്), വേണുഗോപാല്‍ (ജി.എം.), സതീശന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍ സ്റ്റാര്‍ പൈപ്പ്‌സ്) എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ സമ്മേളനം ആദരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബാബു സെഞ്ചുറി, കണ്‍വീനര്‍ അജിത് കുമാര്‍.പി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് നികുതി മേഖലയിലെ സംശയങ്ങള്‍ക്ക് ജി.എസ്. ടി. സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ഷിജോയ് ജയിംസും ബാങ്കിംഗ് രംഗത്തെ സംശയങ്ങള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ചീഫ് മാനേജര്‍ മനോജും മറുപടി നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി യാസില്‍ ഹസ്സനുല്‍ ബന്ന സ്വാഗതവും പൊന്നാനി താലൂക്ക് സെക്രട്ടറി ഇ പി റഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ചോയ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറി.