ജമ്മു കശ്മീരിലെ വോട്ടർ പട്ടിക മാനദണ്ഡം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു

'ഒരുവർഷമായി ജമ്മു കശ്മീരിര്‍ താമസിക്കുന്നവർക്കും വോട്ട്; വോട്ടർ പട്ടിക മാനദണ്ഡം ഭേദഗതി ചെയ്തു


ജമ്മു കശ്മീരിലെ വോട്ടർ പട്ടിക മാനദണ്ഡം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു.ഭേദഗതി പ്രകാരം കശ്മീരിലെ ഔദ്യോഗിക വോട്ടർമാരെ കൂടാതെ പുറത്ത് നിന്നുള്ള 25 ലക്ഷം പേരും വോട്ടർ പട്ടികയിൽ ഇടം പിടിക്കും.

കഴിഞ്ഞ ഒരു വർഷമായി ജമ്മു കശ്മീരിൽ താമസിക്കുന്നവരെ ആണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പിഡിപി,ശിവസേന,തുടങ്ങിയവരെല്ലാം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഈ വർഷം അവസാനമാണ് ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിലാണ് വോട്ടർ പട്ടികയിലെ മാറ്റങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like