ആട് സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു

*സി.ഡി. സുനീഷ്*


മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയായ 'ആട്' സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ ബജറ്റില്‍ ഫാന്റസി എന്റര്‍ടെയ്നറായാണ് ആട് 3 എത്തുക, അതും ത്രീഡിയില്‍. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പന്‍ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വിഡിയോ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ചു. പ്രിപ്രൊഡക്ഷന്‍ വര്‍ക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും ചില സീനുകളും ഉള്‍പ്പടുത്തിയുള്ളതാണ് വിഡിയോ. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി പണിക്കര്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സൃന്ദ, ബിജുകുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ എന്നിവരോടൊപ്പം കുറച്ച് സര്‍പ്രൈസ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like