റെഡ് അലേർട്ടിൽ ചുരം യാത്ര ഒഴിവാക്കുക. ചുരം സംരംക്ഷണ സമിതി.*
- Posted on May 27, 2025
- News
- By Goutham prakash
- 71 Views

സി.ഡി. സുനീഷ്
പ്രിയരേ.....
കോഴിക്കോട് വയനാട് ജില്ലകളിൽ ശക്തമായ മഴ കാരണം റെഡ് അലെർട് പ്രഖ്യാപിച്ചത് എല്ലാവർക്കും അറിയാമല്ലോ......
ദേശീയപാതയിൽ വയനാട് ജില്ലയിൽ മാത്രം ഇന്നലെ രാത്രിയിൽ ഒരുപാട് മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസം ഉണ്ടായത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ....
മരങ്ങൾ വീണതിൽ ചിലത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആയിരുന്നു.
താമരശ്ശേരി ചുരത്തിലും ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും ചെറിയ മരക്കൊമ്പുകൾ ഒടിഞ്ഞു റോഡിലേക്ക് വീണിരുന്നു.
വയനാട് ജില്ലയിൽ RED ALERT കാരണം ടൂറിസം മേഖലകളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ചുരം പോലെയുള്ള അപകടം നിറഞ്ഞ പാതയിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുന്നത് കാരണം മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
മഴ ശക്തമായാൽ NH 766ൽ വെള്ളം കയറാൻ സാധ്യതയുള്ള കൊടുവള്ളി വാവാട് അങ്ങാടിയിലും മുത്തങ്ങയിലും നിലവിൽ യാതൊരുവിധ പ്രയാസങ്ങളുമില്ല.
സ്ഥിരമായി വെള്ളം കയറുന്ന ഈങ്ങാപ്പുഴ അങ്ങാടിയിൽ റോഡ് ഉയർത്തിയത് കൊണ്ട് ചെറിയൊരു ആശ്വാസം ഉണ്ട്.
നെല്ലാംകണ്ടിയിൽ കഴിഞ്ഞ വർഷം 1.5 മീറ്ററോളം റോഡ് ഉയർത്തിയത് കൊണ്ട് അവിടെയും പ്രശ്നമില്ല.
ആയതിനാൽ വയനാട് ജില്ലയിൽ ശക്തമായ മഴയും, റെഡ് അലെർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നത് ഉചിതം.
ഈ മെസ്സേജ് ആരെയും വേദനിപ്പിക്കാനോ മറ്റോ പോസ്റ്റ് ചെയ്യുന്നതല്ല. നമ്മൾ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നത് കൊണ്ട്, വയനാട് ഭാഗത്തേക്ക് ടൂറിസ്റ്റുകളുടെ കുറവ് ഉണ്ടാവുമോ ഇല്ലയോ എന്നും പറയാൻ സാധിക്കില്ല. ടൂറിസ്റ്റുകൾ എത്തിയില്ലെങ്കിൽ അവരെ ആശ്രയിക്കുന്ന ഒരുപാട് കച്ചവട/വ്യാപാര സ്ഥാപനങ്ങളും മറ്റും ഉണ്ടെന്ന് അറിയാം....പക്ഷെ അതിലെല്ലാം ഉപരി ഓരോ ജീവനും വിലപ്പെട്ടതാണല്ലോ...