*കെ.എസ്.ഇ.ബിക്ക് വൻനാശനഷ്ടം.

സി.ഡി. സുനീഷ്


സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. 

നിലവിലെ കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ  പോസ്റ്റുകളും തകർന്നു.  വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

 29,12,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 20,52,659 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച്  നൽകാനായി. 

ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like