കർഷക കുടുംബത്തിൽ നിന്ന് അഞ്ചു മക്കളും സിവിൽ സർവീസിലേക്ക്

ആ സഹോദരിമാർ വഴികാട്ടികൾ മാത്രമല്ല, സ്വപ്നം കാണാൻ ഭയക്കുന്ന ആ ഗ്രാമത്തിലെ പെൺകുട്ടികൾക്ക്പ്രചോദനം കൂടിയാണ്.

രാജസ്ഥാനിലെ ഹനുമാൻ ഗർഹിൽ നിന്നുള്ള സഹദേവ സഹാറൻ എന്ന കർഷകൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യക്കും വിദ്യാഭ്യാസമില്ല. ജീവിതത്തിൽ പലപ്പോഴും അതിന്റെ പേരിൽ തലകുനിച്ച് നടക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. 

രാജസ്ഥാനിലെ ഉൾപ്രദേശങ്ങളിൽ സ്ത്രീകളെ പഠിപ്പിക്കുന്നത് പോലും അപൂർവ്വമാണ്. പലപ്പോഴും ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്ത് അയക്കുന്ന പ്രവണതയാണ് രാജസ്ഥാനിൽ ഉള്ളത്. എന്നാൽ അത്തരമൊരു സമൂഹത്തിൽ അഞ്ച് പെൺകുട്ടികൾ സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുന്നത് തീർത്തും വിസ്മയകരമായ ഒരു കാര്യമാണ്.

സഹദേവ സഹാറൻ മക്കളായ അൻഷു, റീതു, സുമൻ എന്നിവരാണ് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചവർ. സഹാറിന്റെ മറ്റ് രണ്ട് പെൺമക്കളായ റോമയും മഞ്ജുവും ദീർഘകാലമായി സിവിൽസർവീസി ന്റെ ഭാഗമാണ്. 

2000 ത്തിൽ അധികം മത്സരാർത്ഥികൾ പരീക്ഷയെഴുതിയതിൽ അൻഷുവിന് 31ആം റാങ്കും, റീതുവിനെ 96 ആം റാങ്കും, സുമന് 98ആം റാങ്കും ലഭിച്ചിരുന്നു. കൃഷി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ കർഷകൻ കുടുംബത്തെ പോറ്റുന്നത്.എന്നിരുന്നാലും എല്ലാ അച്ഛൻമാരെപ്പോലെ അദ്ദേഹത്തിന് തന്റെ മകളെ ഒരു മികച്ച സ്കൂളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

എന്നാൽ അതിന് സാധിക്കാത്തതിനാൽ മക്കൾ വീട്ടിലിരുന്ന് ആണ് കൂടുതലും പഠിച്ചിരുന്നത്. അവർ ഓപ്പൺ സ്കൂളിൽ നിന്നാണ് പത്താംക്ലാസ്  പാസായത്. പിന്നീട് പ്രൈവറ്റായി ബിരുദവും, പി.എച്ച്.ഡിയും എടുത്തു. മൂത്തമകളായ റോമാ 2010 ലാണ് സിവിൽ സർവീസ് പരീക്ഷ പാസായത്. കുടുംബത്തിലെ ആദ്യത്തെ ഓഫീസറായ അവർ ഇപ്പോൾ ഒരു ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറാണ്. ഇളയ മകൾ മഞ്ജു സഹകരണ വകുപ്പിൽ പ്രവർത്തിക്കുന്നു. 2017 ലാണ് മഞ്ജു പരീക്ഷ പാസായത്. 

നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടും അതിനെ മറികടന്ന് അവർ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് അവരുടെ അമ്മാവനായ മോഹൻലാൽ സഹാറൻ മാധ്യമങ്ങളോട് പറയുന്നു. ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ആ സഹോദരിമാർ വഴികാട്ടികൾ മാത്രമല്ല, സ്വപ്നം കാണാൻ ഭയക്കുന്ന ആ ഗ്രാമത്തിലെ പെൺകുട്ടികൾക്ക്പ്രചോദനം കൂടിയാണ്.സാഹറിന്റെ ഇളയ മകനും എൻ.ഐ.ടി ഹാമിർ പൂരിൽ നിന്നും ബിരുദം നേടിയ ശേഷം ഇപ്പോൾ സിവിൽ സർവീസിന് ഒരുങ്ങുകയാണ്.

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം; കേരള ജേർണലിസ്റ്റ് യൂണിയൻ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like