തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ഓക്സിജന്‍ ട്യൂബ് പൊട്ടിത്തെറിച്ചു: നഴ്സിംഗ് ജീവനക്കാരിക്ക് ഗുരുതരപരുക്ക്
- Posted on March 18, 2025
- News
- By Goutham prakash
- 103 Views
തിരുവനന്തപുരം
എസ്‌എടി ആശുപത്രിയില്‍ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്.
നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്.
കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന.എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.
