ജീവിച്ച് തുടങ്ങും മുമ്പ് മൺ മറഞ്ഞ യുവ ദമ്പതികൾ,ഡ്രൈവറുടെ അശ്രദ്ധ അപകട കാരണമെന്ന് എഫ്. ഐ.ആർ.

പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞ 

യുവ ദമ്പതികളും പിതാക്കളും അപകടത്തിൽ

 ദാരുണാന്ത്യം.


പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല

 തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു

 കുടുംബത്തിലെ നാല് പേര്‍ മരിച്ചസംഭവത്തില്‍

 കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന്

 കാരണമെന്നും അലക്ഷ്യമായും

 അശ്രദ്ധമായുംവാഹനമോടിച്ചതാണ്

 അപകടകാരണമെന്നും എഫ്ഐആര്‍.

 മല്ലശ്ശേരി സ്വദേശികളായ നിഖില്‍അനു

ബിജു പി ജോര്‍ജ്മത്തായി ഈപ്പന്‍

 എന്നിവരാണ് മരിച്ചത്നവദമ്പതികളായ

 നിഖിലും അനുവും മലേഷ്യയില്‍ പോയി

 തിരിച്ചു വരുന്ന വഴിയാണ്അപകടംഇവരെ

 തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്

 കൊണ്ടു വരാന്‍ പോയതായിരുന്നു

 അപകടത്തില്‍ മരിച്ച നിഖിലിന്റെപിതാവായ

 മത്തായി ഈപ്പനും അനുവിന്റെ പിതാവായ

 ബിജുവും.



 പത്തനംതിട്ട അപകടം വളരെ ദുഖകരമായ

 സംഭവമെന്നും  ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്

 അപകടകാരണം  എന്നാണ്

 പ്രാഥമികനിഗമനമെന്നും ഗതാഗത മന്ത്രി കെ

 ബി ഗണേഷ് കുമാര്‍ശബരിമല സീസണ്‍

 ആയതിനാല്‍ ആയിരക്കണക്കിന്

 വണ്ടികളാണ്റോഡുകളിലൂടെ 

 പോകുന്നതെന്നും ഉറങ്ങിയ ശേഷം വണ്ടി

 ഓടിക്കുന്ന സംസ്‌കാരം ഉണ്ടാക്കണമെന്നും

 പത്തനംതിട്ടയിലെസംഭവത്തില്‍ വീട് വളരെ

 അടുത്തായതിനാല്‍ വീട്ടിലെത്തി ഉറങ്ങാമെന്ന്

 അദ്ദേഹം കരുതിക്കാണുമെന്നും ഗണേഷ്

 കുമാര്‍പറഞ്ഞു.

 പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍

 നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 

 സഹിക്കാന്‍ കഴിയുന്നതിലും

 അപ്പുറമാണ്വേദനയെന്ന് കെ യു ജനീഷ്

 കുമാര്‍ എംഎല്‍എരണ്ടാഴ്ച മുമ്പ് നടന്ന

 നിഖിലിന്റെയും അനുവിന്റെയും വിവാഹത്തില്‍

 താനുംപങ്കെടുത്തിരുന്നുവെന്നും അപകട

 കാരണം പരിശോധിക്കുമെന്നും അദ്ദേഹം

 പറഞ്ഞുറോഡ് നല്ല നിലയില്‍

  കിടക്കുന്നത്കൊണ്ടുതന്നെ വാഹനങ്ങള്‍

 അമിത വേഗതയെടുക്കാറുണ്ടെന്നാണ്

 നാട്ടുകാര്‍ പറയുന്നുന്നതെന്നും എംഎല്‍എ

 പറഞ്ഞു.



◾https://dailynewslive.in/ സംസ്ഥാനത്ത്

 റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന്‍

 പൊലിയുന്നവരുടെ എണ്ണംകൂടിവരികയും

 ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം

 വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.

 നാളെ വൈകിട്ട്നാലിന് തിരുവനന്തപുരത്താണ്

 ഉന്നത തല യോഗം നടക്കുകമോട്ടോര്‍ വാഹന

 വകുപ്പ്പൊലീസ് എന്നീ വകുപ്പുകളിലെ

 ഉയര്‍ന്നഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

 ദേശീയ പാത അതോറിറ്റികെഎസ്ഇബി,

 പിഡബ്ല്യുഡിറോഡ് സേഫ്റ്റി

 വിഭാഗംഎന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും

 പങ്കെടുക്കും.



സി.ഡിസുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like