മന്ത്രി അപ്പൂപ്പനെ കാണാൻ വയനാട് ഗോത്ര മേഖലയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ചുരം കയറിയെത്തിസബ്ജക്ട് മിനിമം നടപ്പാക്കുന്നതിനാൽ കൂടുതൽ സമയം പഠനത്തിന് ചെലവഴിക്കണമെന്ന് കുട്ടികളോട് മന്ത്രി വി ശിവൻകുട്ടി
- Posted on February 20, 2025
- News
- By Goutham prakash
- 187 Views
വയനാട് തൃശ്ശിലേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾ ആദ്യമായാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. തിരുവനന്തപുരം ആയിരുന്നു ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി 27 പെൺകുട്ടികളും 13 ആൺകുട്ടികളും സൗജന്യമായി പഠനയാത്ര നടത്തുകയായിരുന്നു. 5 അധ്യാപകരും കൂടെയുണ്ടായിരുന്നു. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്,ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം കുട്ടികൾ മന്ത്രി അപ്പൂപ്പനെ കാണാൻ സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിൽ എത്തുകയായിരുന്നു. കുട്ടികളോട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠനയാത്ര അനുഭവങ്ങൾ കുട്ടികൾ പങ്കുവെച്ചു. എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുകയാണെന്ന കാര്യം മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു. നന്നായി പഠിക്കണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. മന്ത്രി അപ്പൂപ്പനുമായി ഗ്രൂപ്പ് ഫോട്ടോ എടുത്താണ് കുട്ടികൾ മടങ്ങിയത്.
