*നേപ്പാളിന്റെ പ്രകൃതി സൗരഭ്യവും സംസ്കാരീകാന്തരീക്ഷവും എന്നെ കവിയാക്കി നേപ്പാൾ കവി അമർ ആകാശ്*
- Posted on August 21, 2025
- News
- By Goutham prakash
- 102 Views
സി.ഡി. സുനീഷ്
നേപ്പാളിന്റെ പ്രകൃതിയുടെ മർമ്മരങ്ങളും
സംസ്കാരീകാന്തരീക്ഷവും എന്നെ കവിതയുടെ
ആകാശത്തെത്തിച്ചതെന്ന് നേപ്പാളിലെ യുവ കവി അമർ ആകാശ് പറഞ്ഞു.
കവിതയുടെ അലയൊലികൾ നിറഞ്ഞുനിന്നിരുന്ന നേപ്പാളിലെ സാംസ്‌കാരിക അന്തരീക്ഷമാണു തന്നെ കവിയാക്കി മാറ്റിയതെന്ന് അമർ ആകാശ് മനസ്സു തുറന്നു. ബഹുസ്വരതയെ സ്വാഗതം ചെയ്യുന്ന നേപ്പാളിന്റെ പശ്ചാത്തലം എഴുത്തുവഴികളിൽ നിർണ്ണായകമായി. രാമായണത്തിന്റെയും ബൈബിളിന്റെയും ഖുറാന്റെയും മറ്റു പുരാണങ്ങളുടെയും അലയൊലികൾ പല ജീവിതമൂല്യങ്ങളും പഠിപ്പിച്ചു. ആളുകൾ, പ്രകൃതി, സംഭവങ്ങൾ തുടങ്ങി ചുറ്റിലുമുള്ളതെന്തും തന്നെ വരിഞ്ഞുമുറുക്കുമെന്നും കവിതയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ 'തുംഗ്‌ന'എന്ന കവിത അമർ ആകാശ് ആലപിച്ചപ്പോൾ അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഭുവൻ തപാലിയയും ചൊല്ലി. പലായനം, അധിനിവേശം, പൗരത്വം, ദേശസ്‌നേഹം, തിബറ്റൻ-നേപ്പാളി സംസ്‌കാരം, സംഗീതം തുടങ്ങിയവയ്‌ക്കൊപ്പം നേപ്പാളിന്റെ ഗ്രാമാന്തരീക്ഷവും കൃഷി, സംഗീതം, നൃത്തം എന്നിവയെല്ലാം തന്നെ തൊട്ടുണർത്തിയെന്ന് അമർ ആകാശ് പറഞ്ഞു.
കേരള സാഹിത്യ അക്കാദമി തൃശൂരിൽ സംഘടിപ്പിച്ച അന്തർ ദേശീയ സാഹിത്യോ ഝവത്തിൽ അതിഥിയായി എത്തിയപ്പോൾ,,,,എൻ. മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുത്തിൽ ഇക്കാര്യങ്ങളിൽ മനസ്സ് തുറന്നത്.
ബഹു സ്വരതയെ എന്നും ചേർത്ത് പിടിച്ച നേപ്പാളിന്റെ പശ്ചാത്തലം എന്നെ കരുത്തനാക്കി, എഴുത്തക്ഷരങ്ങളെ പ്രശോഭിപ്പിച്ചു.
കലഹവും വിദ്വേഷവും നിറഞ്ഞ ഇരുൾ കാലത്ത് പ്രകാശം പോലെ എന്റെ കവിത സർഗ്ഗാത്മകമായ പ്രതിരോധമാണ്, അമർ ആകാശ് അമ്മക്കൊപ്പം നേപ്പാളിലെ കാഠ്മണ്ഡുവിലാണ് താമസിക്കുന്നത്.
പ്രതീക്ഷകളും പ്രതിരോധവും അക്ഷരങ്ങളാൽ അമറിന്റെ കാവ്യ വഴിയിൽ ഇനിയും മുള പൊട്ടുമെന്നുറപ്പാണ്.
