നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് - ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്ന്
- Posted on June 09, 2025
- News
- By Goutham prakash
- 175 Views
035-നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക തല പരിശോധന ഭാരത് എൻജിനീയറിങ് ലിമിറ്റഡിന്റെ അംഗീകൃത എഞ്ചിനീയർമാർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ 03.02.2025 മുതൽ 07.02.2025 വരെ മലപ്പുറം ജില്ലാ EVM വെയർഹൗസിൽ വെച്ച് നടത്തിയിരുന്നു. ഇതിൽ മെഷീനുകളുടെ പൂർണ്ണമായ പ്രവർത്തന പരിശോധന നടത്തുകയും ഇതിൽ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുത്ത 1% മെഷീനുകളിൽ 1200, 2% ത്തിൽ 1000, 2% ത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് രേഖപ്പെടുത്തി അവയുടെ കൃത്യത ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ഈ മെഷീനുകൾ ജില്ലാ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ഇവയിൽ നിന്ന് 50 വീതം മെഷീനുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഒന്നാംഘട്ട റാൻഡമൈസേഷൻ 31.05.2025 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. ഇതിൽ പ്രാഥമികതല പരിശോധനയ്ക്കുശേഷം ജില്ലാ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന മെഷീനുകളിൽ നിന്നും റിസർവ് മെഷീനുകൾ ഉൾപ്പെടെ നിശ്ചിത എണ്ണം മെഷീനുകൾ നിലമ്പൂർ വരണാധികാരിക്ക് അനുവദിച്ച നൽകുകയുണ്ടായി.
രണ്ടാംഘട്ട റാൻഡമൈസേഷൻ വരണാധികരിയുടെ തലത്തിൽ ജനറൽ ഒബ്സർവർടെയും സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ 09.06.2025 നു നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, ഐ എ എസ് അറിയിച്ചു. ഒന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ മെഷീനുകൾ റാൻഡം അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചു നൽകുകയാണ് രണ്ടാംഘട്ട റാൻഡമൈസേഷൻ മുഖേന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
