ദക്ഷിണ ചൈനാ കടലിലെ ന്യൂനമർദം തീവ്രമായി; ചുഴലിക്കാറ്റായേക്കും.

കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കാന്‍ കാരണമായേക്കുന്ന തെക്കന്‍ ചൈനാ കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി. അതിവേഗം ശക്തിപ്പെടുന്ന ഈ സിസ്റ്റം ഇന്ന് ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീവ്ര ചുഴലിക്കാറ്റായും സിസ്റ്റം മാറുമെന്നാണ് കരുതുന്നത്. എം.ജെ.ഒ എന്ന ആഗോള മഴപ്പാത്തി പസഫിക് മേഖലയിലുള്ളതിനാല്‍ ഇവിടെ കേരളത്തെ ബാധിച്ചേക്കാവുന്ന ചുഴലിക്കാറ്റുകളും ന്യൂനമര്‍ദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഞങ്ങളുടെ നിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു.


തീവ്രന്യൂനമര്‍ദം ഹോങ്കോങ്ങില്‍ നിന്ന് ഏകദേശം 700 കി.മി അകലെയാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. തായ്‌ലന്റ് കാലാവസ്ഥാ വകുപ്പിന്റെ ഡാറ്റ അനുസരിച്ച് ഇന്നലെ രാവിലെ 7 നാണ് തീവ്രന്യൂനമര്‍ദം (Depression) രൂപപ്പെട്ടത്. അക്ഷാംശ രേഖ 15 ഡിഗ്രി വടക്കിനും രേഖാംശം 114.5 ഡിഗ്രി കിഴക്കുമാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം. മംഗലാപുരത്തിന് സമാന്തരമാണ് നിലവില്‍ തെക്കന്‍ ചൈനാകടലിലെ ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ന്യൂനമര്‍ദത്തിലേക്ക് കേരള തീരത്തു നിന്നും കാറ്റ് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 55 കിലോമീറ്ററാണ് നിലവില്‍ തീവ്രന്യൂനമര്‍ദത്തിലെ മധ്യഭാഗത്തെ കാറ്റിന്റെ വേഗതയെന്ന് തായ്‌ലന്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 


വടക്ക്, വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം ഇന്ന് അര്‍ധരാത്രിയോടെ ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് ഹൈനാന്‍ ദ്വീപില്‍ കരകയറും. ജൂണ്‍ 13 നും 14 നും ഇടയിലാണ് ദ്വീപ് കടന്നു ചൈനയിലേക്ക് കരകയറുക. തായ്‌ലന്റിനെയോ ഹോങ്കോങ്കിനെയോ ഈ സിസ്റ്റം ബാധിക്കില്ല. എന്നാല്‍ കേരളത്തില്‍ പുള്‍ എഫ്ക്ട് മഴക്ക് കാരണമാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like