മാർച്ച്‌ പതിനാലിന് ചന്ദ്രൻ രക്തശോഭയാൽ നിറയും.

മാർച്ച്‌ 𝟭𝟰 ന് പൂർണ്ണ ചന്ദ്രൻ ഗ്രഹണത്തിൽ ആകും. അന്ന് "സമ്പൂർണ ചന്ദ്രഗ്രഹണം" ( 𝗧𝗢𝗧𝗔𝗟 𝗟𝗨𝗡𝗔𝗥 𝗘𝗖𝗟𝗜𝗣𝗦𝗘 ). ലോകത്തിന്റെ പല ഭാഗത്തും ചന്ദ്രഗ്രഹണം ദൃശ്യമാകും എങ്കിലും നമുക്ക് കാണാൻ കഴിയില്ല. കാരണം മാർച്ച്‌ 𝟭𝟰 ന് രാവിലെ 𝟵.𝟮𝟳 മുതൽ വൈകിട്ട് 𝟯.𝟯𝟬 വരെയാണ് ചന്ദ്രഗ്രഹണം. ആ സമയം ചന്ദ്രൻ ചക്രവാളത്തിന് താഴെയായിരിക്കും.


ഈ സമ്പൂർണ ചന്ദ്രഗ്രഹണത്തിന്റെ  മദ്ധ്യ സമയം ചന്ദ്രൻ ചുവന്ന ഓറഞ്ചു നിറത്തിൽ ആകും. കുറഞ്ഞ നേരം മാത്രം. ആ സമയം ഭൂമി സൂര്യന്റേയും ചന്ദ്രന്റെയും ഇടയിൽ എത്തി മൂന്നും ഒരു നേർ രേഖയിൽ ആകും. അപ്പോൾ സൂര്യവെളിച്ചം ചന്ദ്രനിൽ വീഴാതെ ഭൂമി തടയും. ഭൂമിയെക്കാൾ ചെറുതാണല്ലോ ചന്ദ്രൻ. അപ്പോൾ ചന്ദ്രനെ പൂർണ്ണമായും സൂര്യനിൽ നിന്നും ഭൂമി മറയ്ക്കും.


അങ്ങിനെ ചന്ദ്രൻ ഭൂമിയുടെ മറവിൽ ആയിരിക്കുമ്പോൾ ചന്ദ്രനിൽ സൂര്യ വെളിച്ചം വീഴില്ല. പകരം ഭൂമിയിൽ പതിച്ച സൂര്യരശ്മികൾ കുറേ പ്രതിഫലിച്ചു ചന്ദ്രനിൽ വീഴും. ഇങ്ങിനെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും പ്രതിഫലിച്ച് ചന്ദ്രനിലേക്ക് പോകുന്ന സൂര്യരശ്മികളിൽ വേവ് ലെങ്ങ്ത്ത് കൂടിയ ചുവപ്പ്, മഞ്ഞ എന്നീ രശ്മികൾ ചന്ദ്രനിൽ നേരിട്ട് എത്തും. മറ്റ്  വേവ് ലെങ്ങ്ത്ത് കുറഞ്ഞ രശ്മികൾ അങ്ങ് എത്താതെ ചിതറി പോകും.


അപ്പോൾ ആ സമയം നമ്മൾ ചന്ദ്രനെ നോക്കുമ്പോൾ ചുവപ്പും ഓറഞ്ചും രശ്മികൾ മാത്രം ചന്ദ്രനിൽ പതിക്കുന്നത് കൊണ്ട് ചന്ദ്രൻ ചുവന്നതായി തോന്നും. ഇതാണ് " രക്ത ചന്ദ്രൻ" ( 𝗕𝗟𝗢𝗢𝗗 𝗠𝗢𝗢𝗡).


അന്തരീക്ഷത്തിൽ പൊടിപടലം കൂടിയിരുന്നാൽ ചിതറുന്ന രശ്മികളുടെ അളവും കൂടും.അപ്പോൾ ചന്ദ്രൻ കൂടുതലായി ചുവന്നതായി തോന്നും. യഥാർത്ഥത്തിൽ ചന്ദ്രന് ഒരു നിറം മാറ്റവും സംഭവിക്കുന്നില്ല. ചുവന്ന രശ്മികൾ ചന്ദ്രനിൽ പ്രതിഫലിക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകുന്ന തോന്നൽ മാത്രം. 


ഈ ചുവന്ന ചന്ദ്രൻ കുറേ മിനിറ്റുകൾ മാത്രമേ കാണൂ. ഭൂമി മെല്ലെ മാറുമ്പോൾ വീണ്ടും സൂര്യവെളിച്ചം ചന്ദ്രനിൽ വീഴാൻ തുടങ്ങും. അപ്പോൾ വീണ്ടും ചന്ദ്രൻ തെളിഞ്ഞു വരും..

Author
Citizen Journalist

Goutham prakash

No description...

You May Also Like