സി. ഡബ്ലു. ആർ. ഡി എമ്മിന് പരിസ്ഥിതി ആഘാത നിർണ്ണയത്തിനുള്ള(ഇ ഐ എ ) അക്രഡിറ്റേഷൻ ലഭിച്ചു* *

* *സി.ഡി. സുനീഷ്** 



കോഴിക്കോട് :


ജല മേഖലയിൽ പ്രവർത്തിക്കുന്ന  കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ  ഗവേഷണ സ്ഥാപനമായ  ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്  (സി.ഡബ്ലു.ആർ.ഡി.എം) നദീതട പദ്ധതികളുടെ പരിസ്ഥിതി ആഘാത നിർണ്ണയത്തിനുള്ള  എൻ എ ബി ഇ ടി ( National Accreditation Board for Education  and Training) അക്രഡിറ്റേഷൻ ലഭിച്ചു. 

പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനങ്ങൾ നടത്താൻ അംഗീകാരം ലഭിച്ച കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളിൽ ഒന്നായി CWRDM മാറിയിരിക്കുന്നു. NABET യുടെ ഈ അക്രഡിറ്റേഷൻ ഉപയോഗിച്ച്, ജലവൈദ്യുത പദ്ധതികൾ, ജലസേചന പദ്ധതികൾ തുടങ്ങിയ നദീതട പദ്ധതികളിൽ CWRDM-ന് പരിസ്ഥിതി ആഘാത  പഠനങ്ങൾ നടത്താൻ കഴിയും. നദീതട പദ്ധതികളിൽ EIA-യ്ക്ക് അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണിത്. 48 വർഷത്തിലേറെ ഗവേഷണപരിചയമുള്ള കേരളത്തിലെ ഒരു പ്രശസ്തമായ ജലവിഭവ ഗവേഷണ കേന്ദ്രമെന്ന നിലയിൽ, പൊതുജനങ്ങളുടെ പാരിസ്ഥിതിക ആശങ്കകൾ സംരക്ഷിച്ചുകൊണ്ട് CWRDM-ന് സർക്കാർ പദ്ധതികൾക്കായി EIA നടത്താൻ കഴിയും.

Author
Citizen Journalist

Goutham prakash

No description...

You May Also Like