'ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്' കലാപ്രദർശനം വയനാട്ടിൽ ഡിസംബർ രണ്ടിന് തുടങ്ങും

ആർട്ട് ഗാലറിയിലെ പ്രദർശനം 2 ന് വൈകുന്നേരം 4 മണിക്ക് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും

മാനന്തവാടി: വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ, ഉറവ് ഇക്കോ ലിങ്ക്‌സിന്റെ സഹകരണത്തോടെ 14 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമായ  "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ഡിസംബർ രണ്ടിന് തുടക്കമാകും.

ഡിസംബർ 2 മുതൽ 6 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലും ഡിസംബർ 8 മുതൽ 22 വരെ തൃക്കൈപ്പറ്റ, ഉറവ്, ബാംബു ഗ്രോവ് റിസോർട്ടിലുമാണ് പ്രദർശനം നടക്കുന്നത്. ആർട്ട് ഗാലറിയിലെ പ്രദർശനം 2 ന് വൈകുന്നേരം 4 മണിക്ക് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. ഉറവ് ബാംബു ഗ്രോവ് റിസോർട്ടിൽ 8 ന് വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടനം. യാസ്മിൻ കിദ്വായി, ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ് ബോക്സ് ഫിലിംസ്, ടി. സിദ്ദിഖ്, എം എൽ എ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.

പങ്കെടുക്കുന്ന കലാകാരന്മാർ:

 അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, ഉമേഷ് എ സി, വിനോദ് കുമാർ.

സാംസ്കാരിക പരിപാടികൾ: (ആർട്ട് ഗാലറി)

 2 ഡിസംബർ-5-6 pm: 'ഉണർവ്' അവതരിപ്പിക്കുന്ന കലാസന്ധ്യ

 3 ഡിസംബർ- 4-5 pm : പാനൽ ചർച്ച. വിഷയം: ദൃശ്യകലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും. ചന്ദ്രൻ സി പയ്യന്നൂർ (കലാനിരൂപകൻ), WAC കലാകാരന്മാർ.

6 ഡിസംബർ 5-6pm: ശബരീശൻ & ടീമിന്റെ മെഹ്ഫിൽ

സാംസ്കാരിക പരിപാടികൾ: ( ഉറവ് ബാംബു ഗ്രോവ് റിസോർട്ട്)

8 ഡിസംബർ- 5pm-വയനാട് നാട്ടുകൂട്ടം ഫോക് ബാൻഡ് അവതരിപ്പിക്കുന്ന  കലാസന്ധ്യ

10 ഡിസംബർ-6pm-കമ്പളം മ്യൂസിക് ബാൻഡ്-വയനാട് ഗാനങ്ങളും & ആദിവാസി കഥ പറയലും 

 17 ഡിസംബർ-6pm- ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്രകഥകളും പാട്ടും.

Author
No Image
Journalist

Dency Dominic

No description...

You May Also Like