ജാർഖണ്ഡ് ബാലാവകാശ കമ്മിഷൻ കേരള കമ്മിഷൻ സന്ദർശിച്ചു

സി.ഡി. സുനീഷ് 



കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനായി ജാർഖണ്ഡ് സംസ്ഥാന ബാലാവകാശ കമ്മിഷൻ പ്രതിനിധികൾ കേരള കമ്മിഷൻ സന്ദർശിചു. ജാർഖണ്ഡിനെ പ്രതിനിധീകരിച്ച് രുചി കുജൂർ, അനൂപ് രാജേഷ് ലാക്കറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കമ്മിഷൻ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്മിഷൻ അംഗം കെ.കെ. ഷാജു പ്രവർത്തനങ്ങൾ വിശദീകരിച്ചു. യോഗത്തിൽ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ജലജമോൾ.റ്റി.സി, എൻ. സുനന്ദ, സിസിലി ജോസഫ്, സെക്രട്ടറി എച്ച്. നജീബ് എന്നിവർ ജാർഖണ്ഡ് പ്രതിനിധികളുമായി സംവദിച്ചു. ബാലാവകാശവുമായി ബന്ധപ്പെട്ട് കമ്മിഷൻ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും നൂതന ആശയങ്ങൾ പങ്കുവെയ്ക്കുയും ചെയ്തു. ബാലസൗഹൃദ കേരളം ലക്ഷ്യമിട്ട് കമ്മിഷൻ നടത്തിയ പ്രവർത്തനങ്ങളും, മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള പ്രചാരണ പരിപാടികളും വിശദീകരിച്ചു.  സമൂഹത്തിൽ ബാലസൗഹൃദ കേരളം യഥാർത്ഥ്യമാക്കുക, ബാലാവകാശ  സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യംമുൻനിർത്തി കമ്മിഷൻ സംഘടിപ്പിക്കുന്ന വിപുലമായ പ്രചാരണ ബോധവത്കരണ പരിപാടികൾ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള മാധ്യമമായ ഇന്റർനെറ്റ് റേഡിയോ -  ‘റേഡിയോ നെല്ലിക്ക’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ അതിവേഗം പരിഹരിക്കുന്നതിന് കമ്മിഷൻ നടപ്പാക്കിയ ഓൺലൈൻ കംപ്ലെൻ്റ് മാനേജ്മെൻ്റ് സംവിധാനം യോഗത്തിൽ വിശദീകരിച്ചു. ബാലാവകാശ നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് കമ്മിഷൻ സർക്കാരിന് ശുപാർശകൾ സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും യോഗം ചർച്ച് ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like