വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെന്‍ഷനില്ല
- Posted on March 06, 2023
- News
- By Goutham prakash
- 211 Views
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 12.5 ലക്ഷത്തോളം പേര്‍ക്ക് പെൻഷനില്ല. ഇത്രയും പേര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് പ്രാഥമികവിവരം. പെന്‍ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളതുകൊണ്ടാവാം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നാണ് അനുമാനം.
വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ചു മുതല്‍ പെന്‍ഷന്‍ കിട്ടാനിടയില്ല. ഈയിനത്തില്‍ മാസം 192 കോടിയുടെ ചെലവ് സര്‍ക്കാരിനു കുറയും.
പ്രത്യേക ലേഖിക
