*ചന്ദ്രഗ്രഹണ ചാരുത ആകാശത്ത് വിരിഞ്ഞു
- Posted on September 08, 2025
- News
- By Goutham prakash
- 74 Views

സി.ഡി. സുനീഷ്.
ഇന്നലെ രാത്രി പൂർണ ചന്ദ്രഗ്രഹണ ചാരുത വിരിഞ്ഞ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞു.
മനോഹരമായ ഒരു ആകാശ ചാരുതയായി.
ചന്ദ്രഗ്രഹണം. ഇന്നലെ (2025 സെപ്റ്റംബർ 7-) ന് നടന്ന പൂർണ്ണചന്ദ്രഗ്രഹണസമയത്ത് ചന്ദ്രൻ ഒരു ചെമ്പൻ നിറത്തിലാണ് കാണപ്പെട്ടത്. ഈ പ്രതിഭാസത്തെയാണ് നാം ബ്ലഡ് മൂൺ (Blood Moon) അഥവാ രക്തചന്ദ്രൻ എന്ന് വിളിക്കുന്നത്.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും (refraction) വിസരണത്തിനും (scattering) വിധേയമാകുന്നു. തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, നീല, പച്ച നിറങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളിൽ തട്ടി പൂർണ്ണമായും വിസരണത്തിന് വിധേയമാകുന്നതിനാൽ ഈ നിറങ്ങൾ ചന്ദ്രനിൽ പ്രതിഫലിക്കുന്നില്ല. അതേസമയം, തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനിൽ പതിക്കുകയും, അവിടെനിന്ന് പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് പൂർണ്ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണ്ണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നത്.
കേരളത്തിൽ ഞായറാഴ്ച 2025 സെപ്റ്റംബർ 7-നാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. 2025-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മാർച്ച് 14-ന് ആയിരുന്നുവെങ്കിലും, അത് പകലായിരുന്നതിനാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ദൃശ്യമായിരുന്നില്ല.
അനുകൂല കാലാവസ്ഥ ആണെങ്കിൽ കേരളത്തിൽ 2025 സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി ഏകദേശം പത്ത് മണിമുതൽ ചന്ദ്രഗ്രഹണം ദൃശ്യമാകും.
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.