"ഉറങ്ങാൻ കഴിയാത്ത രീതിയിൽ അസ്വസ്ഥതയുളവാക്കുന്നത്" കൂടത്തായി കൊലപാതക പരമ്പര
- Posted on January 06, 2024
- Kauthukam
- By Dency Dominic
- 237 Views
ഡോക്യുമെന്ററി, ഉറങ്ങാൻ പറ്റാത്ത രീതിയിൽ അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'കറി ആൻഡ് സൈനേഡ്: ദി ജോളി ജോസഫ് കേസ് " വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ഡോക്യുമെന്ററിയായി അവതരിപ്പിച്ചിരിക്കുന്ന കൂടത്തായി കൊലപാതക പരമ്പര, കേരളത്തെ മുൾമുനയിൽ നിർത്തിയ ഒരു കാലത്തെ ഓർമിപ്പിക്കുന്നു. ചിരിക്കുന്ന, കുലീനമായ മുഖം കൊണ്ടും, രുചികരമായ ഭക്ഷണങ്ങളും കൊണ്ടും 6 പേരെയാണ്, വര്ഷങ്ങളുടെ വ്യത്യാസത്തിൽ ജോളി ജോസഫ് കൊലപ്പെടുത്തിയത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്തിരിക്കുന്ന ഡോക്യൂമെന്ററിയിൽ, കേസുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.
ജോളിയുടെ മൂത്ത മകൻ റെമോ, കൊല്ലപ്പെട്ട ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരങ്ങളായ റോജോ, റെഞ്ചി, അയൽക്കാർ, ബന്ധുക്കൾ , ജോളിക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ആളൂർ, കേസന്വേഷണത്തിന് നേതൃത്വം നൽകിയ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കെ ജി സൈമൺ എന്നിവരാണ് ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നത്. കേസന്വേഷണത്തിന് മുൻപും ശേഷവുമായി പൊന്നാമറ്റം കുടുംബം നേരിട്ട മാനസിക പിരിമുറുക്കങ്ങളും, കേസിന്റെ ഇരുവശങ്ങളും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നുണ്ട്.
ഡോക്യുമെന്ററി, ഉറങ്ങാൻ പറ്റാത്ത രീതിയിൽ അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ശാലിനി ഉഷാ ദേവി തിരക്കഥയൊരുക്കിയിരിക്കുന്ന ഡോക്യുമെന്ററി ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, ഒരാൾക്ക് മാന്യതയുടെ എത്ര മുഖം മൂടികൾ അണിയാം എന്നതിന്റെ, മനുഷ്യ മനസ്സ് എത്രത്തോളം ക്രൂരമാവാം എന്നതിന്റെ ....