ജമ്മു കശ്മീരില്‍ ഭീകരാക്രണം. ഡോക്ടറടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു.
- Posted on October 21, 2024
- News
- By Goutham prakash
- 340 Views
ജമ്മു കശ്മീരില്‍ ഭീകരാക്രണം. ഡോക്ടറടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു.
ബ്രേക്കിങ്ങ് ന്യൂസ്.
സി.ഡി. സുനീഷ്.
സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

