മഹാത്മാ ഗാന്ധിയുടെ യാത്ര: സ്വന്തം രേഖകളിലൂടെ
- Posted on January 30, 2025
- News
- By Goutham prakash
- 176 Views
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ടിലുള്ള ഗാന്ധി മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ടിലുള്ള ഗാന്ധി മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം.
സി.ഡി. സുനീഷ്
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (NAI) യും, നാഷണൽ ഗാന്ധി മ്യൂസിയ (NGM) വും, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ, പ്രസാർ ഭാരതി ആർക്കൈവ്സ് എന്നിവയുമായി സഹകരിച്ച് “മഹാത്മാ ഗാന്ധിയുടെ യുടെ യാത്ര: സ്വന്തം രേഖകളിലൂടെ” എന്ന പേരിൽ ഒരു പ്രത്യേക പ്രദർശനം പ്രഖ്യാപിക്കുന്നു. 2025 ജനുവരി 30 ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ന്യൂഡൽഹിയിലെ രാജ്ഘട്ടിലുള്ള നാഷണൽ ഗാന്ധി മ്യൂസിയത്തിന്റെ പ്രദർശന ഹാളിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകളും നാഷണൽ ഗാന്ധി മ്യൂസിയം ചെയർപേഴ്സണുമായ താരാ ഗാന്ധി ഭട്ടാചാര്യ പ്രദർശനം ഉദ്ഘാടനം ചെയ്യും.
ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്ത ഈ പ്രദർശനം മഹാത്മാഗാന്ധിയുടെ പരിവർത്തനാത്മക യാത്രയെ പിന്തുടർന്ന്, സന്ദർശകർക്ക് രാഷ്ട്രപിതാവിന്റെ ജീവിതവും പൈതൃകവും പര്യവേക്ഷണം ചെയ്യാനുള്ള ഒരു അതുല്യ അവസരം നൽകുന്നു.അപൂർവ ഫോട്ടോഗ്രാഫുകൾ, ഔദ്യോഗിക രേഖകൾ, ഓഡിയോ റെക്കോർഡിംഗുകൾ, വീഡിയോ ക്ലിപ്പിംഗുകൾ, വ്യക്തിപരമായ കത്തിടപാടുകൾ എന്നിവയുടെ സംയോജനത്തിലൂടെ, പോർബന്ദറിലെ ആദ്യകാല ജീവിതം മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ നിർണായക പങ്ക് വരെയുള്ള ഗാന്ധിജിയുടെ പാതയുടെ ഉജ്ജ്വലമായ ചിത്രീകരണം ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതയാത്ര, ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം, ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ രൂപീകരണ വർഷങ്ങൾ, ചമ്പാരൻ സത്യാഗ്രഹം, ദണ്ഡി മാർച്ച്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നിവയുൾപ്പെടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ പ്രധാന നാഴികക്കല്ലുകളിലെ അദ്ദേഹത്തിന്റെ നേതൃത്വം പ്രദർശിപ്പിക്കുന്ന 30 പാനലുകൾ ഈ പ്രദർശനത്തിലുണ്ട്. സാമൂഹിക നീതി, സാമുദായിക ഐക്യം, തൊട്ടുകൂടായ്മ നിർമാർജനം എന്നിവയ്‌ക്കായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും, ഒപ്പം വിഭജനകാലത്ത് സമാധാനം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ അവസാന ശ്രമങ്ങളും സ്വാതന്ത്ര്യാനന്തരം ശാശ്വതമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ പൈതൃകവും ഇത് എടുത്തുകാണിക്കുന്നു.
ഗാന്ധിജിയുടെ അഹിംസ, നീതി, സമാധാനം എന്നീ തത്ത്വചിന്തകളെ പകർത്തുന്ന ചരിത്രരേഖകളുടെ ഒരു സമ്പന്നമായ ശേഖരം ഈ പ്രദർശനം ഒരുമിച്ച് കൊണ്ടുവരുന്നു. പ്രദർശനം പൊതുജനങ്ങൾക്കായി പരിമിതമായ സമയത്തേക്ക് മാത്രമാണ് തുറക്കുക. മഹാത്മാഗാന്ധിയോടുള്ള ഈ ആദരാഞ്ജലിക്ക് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള ധാരണ നേടാനും എല്ലാ പൗരന്മാരെയും വിദ്യാർത്ഥികളെയും ചരിത്രകാരന്മാരെയും ഗാന്ധിപ്രേമികളെയും ക്ഷണിച്ചുകൊള്ളുന്നു
