ശാന്തിയുടെ കരുണയുടേയും തീരം, പീസ് വില്ലേജ്.

**സി.ഡി. സുനീഷ്.



കബനിയുടെ കൈവഴിയുടെ കരയിലാണ് വയനാട്ടിലെ പീസ് വില്ലേജ്.


കബനിയുടെ കൈവഴിയിലൂടെ ഒഴുകുന്ന ജലത്തെ പോലെ നിർമ്മലമാണ്,, പീസ് വില്ലേജിന്റെ സാന്ത്വന പ്രവർത്തനം.


ജീവിതത്തിന്റെ പ്രത്യേക നിമിഷത്തിൽ അശരണരായ അനേകരുടെ തണലാണിവിടം.


പ്രതികൂലാവസ്ഥയിൽ നിസ്സഹായരവരെ ആവശ്യമായ തെല്ലാം സ്നേഹത്തോടെയും അതിലേറേ കരുണയാലും നൽകി, ഇവിടെ അനേകർ സ്വന്തം കുടുംബത്തിൽ കിട്ടുന്നതിൽ ആഹ്ലാദത്തിൽ ഇവിടെ കഴിയുന്നു.


വിശാലമായ താമസ സ്ഥലം, തുറന്നിട്ട പൊതു ഇടങ്ങൾ, പരസ്പരം സ്നേഹ സാന്ത്വനം  പകരാൻ അവസരം, സന്നദ്ധരായ പരിചാരകർ, സുസജ്ജമായ

സി.സി. യൂണിറ്റ്, സ്റ്റാഫ് നേഴ്സ്, ആംബുലൻസ്, രോഗികളായവർക്ക് വിദഗ്ധ ചികിത്സ, മനശ്ശാസ്ത്രജ്ഞരുടേയും കൗൺസിലേഴ്സിന്റേയും സഹായം, സോഷ്യർ വർക്കർമാരുടെ മുഴുവൻ സമയ സേവനം, കളിയും ചിരിയും ഉല്ലാസവും കലാ വിരുന്നും, ജൈവ കൃഷി ത്തോട്ടം, എല്ലാം പീസ് വില്ലേജിലുള്ളവർക്ക് ലഭ്യമാണ്.


ഒരു കരസ്പർശം പോലും അശരണായ വർക്ക് നൽകുന്ന ശാന്തി അവർ ക്കേകുന്ന മനശുശ്രൂക്ഷയാണെന്ന് പീസ് വില്ലേജ് ജനറൽ സെക്രട്ടറി,ബാലിയിൽ മുഹമ്മദ് ഹാജി പറഞ്ഞു.


ബാലിയിൽ ട്രസ്റ്റിന്റെ കരുണാർദ്രമായ പ്രവർത്തനത്തിന്റെ തുടർച്ചയാണ്,, പീസ് വില്ലേജ്,,,


ഒരുപാട് യാത്ര ചെയ്ത നേരനുഭവങ്ങളുടെ ഉൾകാഴ്ചയാണ് പീസ് വില്ലേജിന്റെ ഉത്ഭവത്തിന്റെ പ്രചോദനമെന്ന്

ബാലിയിൽ മുഹമ്മദ് ഹാജി

പറഞ്ഞു.


സുരക്ഷിത ഇടങ്ങളിൽ കഴിയുമ്പോൾ 

അരക്ഷിതായ വരുടെ സഹനവും,

വേദനയും അറിയില്ല.


ഈ അവസ്ഥ ഒരു നോവായി മാറി, അത്തരം മനുഷ്യർക്കായി 

ഉണ്ടാക്കിയ സ്നേഹ സാന്ത്വനത്തിന്റെ ഇടമാണ്,,, പീസ് വില്ലേജ്,,,


ആരോരുമില്ലാത്തവർക്ക് സ്വന്തം കുടുംബത്തെ പോലെ കഴിയാൻ ഒരു ഇടം,,, പീസ് വില്ലേജ്.



ശാന്തിയായി സ്വസ്തമായി 

കഴിയാൻ ഒരു ഇടം, അസഹനീയമായി രോഗാതുരയാൽ കഴിയുന്നവർക്ക് 

ആവുന്നത്ര സ്നേഹവും സാന്ത്വനവും ഇവിടെ ഞങ്ങൾ നൽകുന്നു.



ഒറ്റപ്പെട്ട് പോയ

വയോജനങ്ങൾക്ക് തണൽ നൽകുന്ന സ്നേഹ വീട്,

ഒറ്റപ്പെട്ട് പോയ സ്ത്രീകൾക്ക് അഭയ കേന്ദ്രം,

സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ ഡ്രസ്സ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, ആത്മീയ സംസ്കാരീക കേന്ദ്രം, കൗൺസിലിങ്ങ് സെന്റർ, ഫാർമസി, മെഡിക്കൽ ലാബ്, സന്ദർശക്കായി കോട്ടേജുകൾ, ഭിന്നശേഷി പരിപാലന കേന്ദ്രം, പാലിയേറ്റീവ് എക്യൂപ്മെന്റ് ഹബ്ബ്,ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളുടെ സംരംക്ഷണ കേന്ദ്രം, ഓപ്പൺ എയർ തിയേറ്റർ, ആംബുലൻസ്, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലേഷൻ സെന്റർ, ഒ.പി. ക്ലിനിക്ക്, വീടുകളിൽ കിടപ്പിലായ രോഗികൾക്ക് പെയിൻ ആന്റ് പാലിയേറ്റീവ് ഐ.പി.കെയർ യൂണിറ്റ്, വിദ്യാർത്ഥി യുവജനങ്ങൾക്ക് സാമൂഹീക സേവന പരിശീലന കേന്ദ്രം, പീസ് വില്ലേജിൽ തണലിൽ എല്ലാം ഉണ്ട്.


നന്മയുള്ള നന്മയാൽ, സഹായങ്ങളാൽ ആണ് പീസ് വില്ലേജ് പ്രവർത്തിക്കുന്നത്.


കൂടുതലറിയാൻ

 www.peacevillage.in


WhatsApp

9188720535

Author
Citizen Journalist

Goutham prakash

No description...

You May Also Like