യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്*
- Posted on May 15, 2025
- News
- By Goutham prakash
- 101 Views
* *സ്വന്തം ലേഖിക*
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയേണ്ടതാണ്. യുവ അഭിഭാഷകയ്ക്ക് നേരിട്ട മര്‍ദനം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുവതിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു.
