പെരിന്തല്‍മണ്ണ അല്‍ഷിഫാ കോളേജില്‍ എൻ.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി; നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
- Posted on May 03, 2025
- News
- By Goutham prakash
- 163 Views
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായുളള സാറ്റലൈറ്റ് സെന്റര്‍ മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫാ നഴ്സിംങ് കോളേജില്‍ നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണ്‍ അധ്യക്ഷത വഹിച്ചു. യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവര്‍ത്തനം. ജര്‍മ്മന്‍ ഭാഷയില്‍ ബി 1 വരെയുളള പരിശീലനമാണ് സാറ്റലൈറ്റ് സെന്ററുകള്‍ വഴി ഇപ്പോള്‍ ലഭ്യമാകുന്നത്. ചടങ്ങില്‍ അല്‍ഷിഫാ നഴ്സിംങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തമിഴ് സെല്‍വി സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഷിഫാ മെഡികെയര്‍ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി ഡോ.പി ഉണ്ണീന്‍, യൂറോനാവ് പ്രതിനിധി റോസമ്മ ജോസ് എന്നിവര്‍ സംബന്ധിച്ചു.
എറണാകുളം കോതമംഗലത്തെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജിലും എന്‍.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്റര്‍ നിലവിലുണ്ട്. നിലവിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികൾ സാറ്റലൈറ്റ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.ഐ.എഫ്.എല്ലിന്റെ തിരുവനന്തപുരം കോഴിക്കോട് സെന്ററുകള്‍ക്ക് പുറമേയാണിത്. ഒ ഇ റ്റി, ഐഇഎൽടിഎസ്, ജര്‍മ്മന്‍ എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള വിവിധ കോഴ്‌സുകള്‍ എന്‍.ഐ.എഫ്.എല്‍ സെന്ററുകളില്‍ നിന്നും ലഭിക്കും. ഐ ഇ എൽ ടി എസ് & ഒഇടി ഓഫ്‌ലൈൻ കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
