ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
- Posted on June 08, 2025
- News
- By Goutham prakash
- 73 Views

*സി.ഡി. സുനീഷ്*
മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വയംപ്രേരിത മുന്നറിയിപ്പ് സംവിധാനമൊരുക്കുന്നതിനുവേണ്ടിയുള്ള സാമൂഹിക ഉത്തരവാദിത്വ പദ്ധതിക്ക് വേണ്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST),.
തിരുവനന്തപുരം, എൻവയൺമെന്റൽ റിസോഴ്‌സസ് റിസർച്ച് സെന്റർ (ERRC), തിരുവനന്തപുരം എന്നിവ ചേർന്ന് ഇന്ത്യൻ ബഹിരകാശ ഗവേഷണ സംഘടനയുടെ (ISRO)കീഴിലുള്ള ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) സഹായത്തോടെ മീനച്ചിൽ നദീതടത്തിലെ വഴിക്കടവ് (തീക്കോയി പഞ്ചായത്ത്, ) പാതമ്പുഴ, (പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്) മേച്ചാൽ (മുന്നിലവ് പഞ്ചായത്ത്) എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് അന്തരീക്ഷ സ്റ്റേഷന്റെ ഉദ്ഘാടനം ജൂൺ 7 ന് പൂഞ്ഞാർ തെക്കേക്കര സെന്റ് ആന്റണിസ് ഹയർ സെക്കന്ററി ഹാളിൽ രാവിലെ 10മണിക്ക് ബഹുമാനപെട്ട സന്നാല മംഗേഷ്, (സാറ്റ്ലൈറ്റ്, എഞ്ചിനീയർ, NSIL) നിർവ്വഹിച്ചു.
മീനച്ചിൽ നദീതടത്തിലെ ജനകീയ കൂട്ടായ്‌മയായ മീനച്ചിൽ നദീസംരക്ഷണ സമിതിയുമായി സഹകരിച്ചു നടക്കുന്ന ഈ ഗവേഷണ പദ്ധതിയിലൂടെ അതിതീവ്ര മഴയെ തുടർന്ന് ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും പ്രാദേശിക വെള്ളപ്പൊക്കങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള വിശ്വാസയോഗ്യവും ശക്തവുമായ നിരീക്ഷണവും മുന്നറിയിപ്പും നൽകുന്ന സംവിധാനത്തിന്റെ ആശയം വികസിപ്പിക്കുകയും അതിന്റെ പ്രവർത്തനക്ഷമത പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ആകെ ലക്ഷ്യം.
മഴക്കാലത്ത് ഉരുൾപൊട്ടലിനു തുടരെ വിധേയമായികൊണ്ടിരിക്കുന്ന കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ ഈ തിരഞ്ഞെടുക്കപ്പെട്ട പഠന മേഖലയിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, ഫൈബർ ഓപ്റ്റിക് സെൻസറുകൾ, കാലാവസ്ഥാ സെൻസറുകൾ, ഗണിതശാസ്ത്ര മാതൃകകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏകീകൃത ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഈ ആശയപരിശോധന (proof-of-concept) പ്രായോഗികമായി പരീക്ഷിച്ചതിന് ശേഷം മഴക്കാലത്ത് ഉരുൾപൊട്ടലിനു വിധേയമായികൊണ്ടിരിക്കുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട മറ്റു മേഖകളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കും.
ഉദ്ഘാടന ചടങ്ങിൽ ഡോ: അഭിലാഷ് ഡയറക്ടർ, അതിനൂതന റഡാർ ഗവേഷണ കേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക, സർവ്വകലാശാല, സ്വാഗതം പറഞ്ഞു. തെക്കേക്കര പൂഞ്ഞാർ പ്രസിഡന്റ് ജോർജ് മാത്യു, ചടങ്ങിൽ പ്രൊഫ അരുൺ എ യു മുഖ്യഥിതി ആയിരുന്നു മൂനിലാവ് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക്, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു. താങ്കളുടെ സാന്നിധ്യം ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
പ്രൊഫ, മോഹൻകുമാർ, പ്രൊഫസർ അനിരുദ്ധൻ, എബി ഇമ്മാനുവൽ മീനച്ചിൽ നദി സംരക്ഷണ സമിതി എന്നിവർ സംസാരിച്ചു.