ബ്രഹ്മപുരത്ത് മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് ഉടനെ യാഥാർഥ്യമാകും.
- Posted on April 11, 2025
- News
- By Goutham prakash
- 184 Views
ബ്രഹ്മപുരത്ത്
മാലിന്യ മല കത്തിയെരിഞ്ഞത് കേരളത്തിനൊരു പാഠമായി.
ഹൈ കോടതി വരെ ഇടപെടേണ്ട സാഹചര്യം ഉണ്ടായി.
കേരള സർക്കാരിന്റെ
അടിയന്തരമായ ഇടപെടലൽ, ഈ മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകാൻ പോകുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി.
ഭാരത് പെടോളിയം ലിമിറ്റഡിന്റെ സാമൂഹ്യ സുരക്ഷ ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതി,പ്രവർത്തന കാലാവധി ക്ക് ആറു മാസം മുമ്പ് തന്നെ യാഥാർഥ്യമായത് പദ്ധതിയുടെ മറ്റൊരു സവിശേഷതയായി.
തിരുവനന്തപുരത്ത് നടന്ന് കൊണ്ടിരിക്കുന്ന വൃത്തി അന്തരാഷ്ട്ര കോൺക്ലേവിൽ വെച്ച് ബി.പി. സി.എ ലും പദ്ധതി കരാർ ഒപ്പു വെച്ചു.
പ്രധാനപ്പെട്ട ചില നഗരങ്ങളിൽ കൂടി ബി.പി.സി.എല്ലിന്റെ സാമൂഹ്യ സുരക്ഷാ ഫണ്ട് പ്രയോജനപ്പെടുത്തി ഏഴ് പദ്ധതികൾ വൈകാതെ നടപ്പിലാകും എന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.
നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്ത് ആണ് ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. [
ബ്രഹ്മപുരത്തെ മാലിന്യ സംഭരണകേന്ദ്രത്തിൽ 2023 മാർച്ച് 2ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് തീ പടർന്നത്. ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കി. എറണാകുളം ജില്ലയിലെ വായു മലിനീകരണത്തിൻ്റെ തോത് ഉയർന്ന സാഹചര്യത്തിൽ പലയാളുകളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടു.
13 ദിവസങ്ങളോളമെടുത്തു തീ ഒരുവിധം നിയന്ത്രണാധീതമാകാൻ.
എന്തായാലും മാലിന്യം നിർന്മാർജ്ജനം
ക്രിയാത്മകമായി
കൈകാര്യം ചെയ്യാൻ സംസ്ഥാന ശുചിത്വ മിഷൻ
കൂടുതൽ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കയാണ്.
