ഏഴ് സഹോദരി സംസ്ഥാനങ്ങളിൽ നിന്നും മുള വിസ്മയങ്ങളുമായി, അവർ ബാംബൂ ഫെസ്റ്റിലെത്തി.
- Posted on December 11, 2024
- News
- By Goutham prakash
- 495 Views
കൊച്ചി.
മുള ജീവ സംസ്കാരത്തിന്റെ അടയാളമായ
ചേർത്ത് പിടിക്കുന്ന ഏഴ് സഹോദരി
സംസ്ഥാനങ്ങളിൽ നിന്നും ആസാം, നാഗലാന്റ്,
അരുണാചൽ, സിക്കിം, ത്രിപുര, മണിപ്പൂർ
സംസ്ഥാനങ്ങളിൽ നിന്നും മുള കരകൗശല
കലാകാരന്മാർ കൊച്ചിയിൽ നടക്കുന്ന
മുളമഹോത്സവത്തിനെത്തി.
കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ
ആതിഥേയത്വത്തിൽ സംസ്ഥാന ബാംബൂ
മിഷനാണ് 21 - മത് വർഷവും മുളമഹോത്സവം
സംഘടിപ്പിച്ചത്.
നോർത്ത് ഈസ്റ്റ് കെയിൻ ആന്റ് ബാംബൂ
ഡവലപ്മെന്റ് കൗൺസിലിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ
മുളകരകൗശല വിസ്മയങ്ങളുമായി
എത്തിയിരിക്കുന്നതെന്ന് മാനേജർ അൻജൽ
ഗോസ്വാമി പറഞ്ഞു.
ഇത് കേവലം വിപണി മാത്രമല്ലെന്നും വിവിധ
രൂപകൽപ്പനകൾ, മുള തരങ്ങൾ, സാങ്കേതിക
വിദ്യകൾ, മുള നയാസൂത്രകർ,മുളഗൃഹ
നിർമ്മാണ മേഖലയിലുള്ളവർ, മുള
ശാസ്ത്രജ്ഞർ, മുളകർഷകർ എന്നിവരുമായി
സംവദിക്കാൻ കൈ വരുന്ന
അവസരംകൂടിയാണെന്ന്
അൻജൽ ഗോസ്വാമി പറഞ്ഞു.
കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മുള
മഹോഝവം 12 ന് സമാപിക്കും.
