കേരള സംഗീത നാടക അക്കാദമി സംസ്ഥാന മിമിക്സ് വര്‍ക്ക്‌ഷോപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
- Posted on July 06, 2025
- News
- By Goutham prakash
- 127 Views
 
                                                    *സ്വന്തം ലേഖകൻ*
*കൊച്ചി*
കേരള സംഗീത നാടക അക്കാദമി സംഘടിച്ച സംസ്ഥാന മിമിക്സ് വര്‍ക്ക്ഷോപ്പ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മിമിക്‌സിന് ഇന്ത്യയിലെന്നല്ല, ലോകത്തിലെതന്നെ ആദ്യ വര്‍ക്ക്ഷോപ്പാണ് അക്കാദമി സംഘടിപ്പിച്ചതെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.എറണാകുളത്തെ കൊച്ചിന്‍ കലാഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ കലാഭവന്‍ പ്രസിഡണ്ട് ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി . ഹൈബി ഈഡന്‍ എം.പി, ടി.ജെ.വിനോദ് എം.എല്‍.എ, അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോണ്‍ ഫെര്‍ണാണ്ടസ്, സഹീര്‍ അലി, സിനിമ സംവിധായകന്‍ മെക്കാര്‍ട്ടിന്‍,കലാകാരരായ കലാഭവന്‍ റഹ്‌മാന്‍,കലാഭവന്‍ നവാസ്, തെസ്നി ഖാന്‍,,ഏലൂര്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ കലാഭവന്‍ ട്രഷറര്‍ കെ.എ.അലി അക്ബര്‍ സ്വാഗതവും അക്കാദമി അംഗവും ക്യാമ്പ് ഡയറക്ടറുമായ കലാഭവന്‍ കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു. കൊച്ചിന്‍ കലാഭവന്റെ സഹകരണത്തോടെയാണ് ദ്വിദിന വര്‍ക്ക്്്‌ഷോപ്പ് സംഘടിപ്പിച്ചത് തെരഞ്ഞെടുക്കപ്പെട്ട 50 കലാകാരരാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്. ശബ്ദാനുകരണത്തിന്റെ പ്രായോഗിക-സൈദ്ധാന്തിക വശങ്ങള്‍ വിശദീകരിക്കുന്ന വര്‍ക്ക്ഷോപ്പ് ഇന്ന് (ജൂലൈ ആറിന് സമാപിക്കും)

 
                                                                     
                                