മ്യാൻമർ ഭൂകമ്പം, അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന.
- Posted on April 01, 2025
- News
- By Goutham prakash
- 324 Views
മ്യാന്മര് ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന് രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മറില് ഇതുവരെ 1,700 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേര്‍ക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായും ഭരണകൂടം അറിയിച്ചു.
ഭൂകമ്പം തൂത്തെറിഞ്ഞ മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പൊരുതുന്ന തദേശീയ സായുധ സംഘങ്ങൾ വെടി നിർത്തൽ പ്രഖ്യാപിച്ചു.
ഭൂകമ്പ നാശമുണ്ടായി 65 മണിക്കൂർ പിന്നിട്ട ശേഷം 29 കാരിയെ ജീവനോടെ രക്ഷിച്ചു.
ചൈനാ രക്ഷാ സംഘമാണ് ഈ സാഹസീക ദൗത്യം നടത്തിയത്.
