മിറാക്കിൾ ഫ്രൂട്ട് - പഴങ്ങളിലെ മജീഷ്യൻ.

"മിറാക്കുലിൻ "എന്ന പദാർത്ഥം ഇതിന്റെ ഫലത്തിൽ ഉള്ളതിനാൽ നാരങ്ങ പോലും മധുരം ഉള്ളതായി തോന്നും ഇത് കഴിച്ചതിനുശേഷം.

സപ്പോട്ടേസിയ  വർഗ്ഗത്തിൽപ്പെട്ട പഴവർഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ആഫ്രിക്കയാണ്  മിറാക്കിൾ ഫ്രൂട്ട്ന്റെ  ജന്മദേശംഇടതൂർന്നു നിൽക്കുന്ന ഇലകൾക്കിടയിൽ ചുവപ്പ് കളറോട്  കൂടിയ ഈ ഫ്രൂട്ട് മനോഹരകാഴ്ച്ചയാണ് .

മിറാക്കിൾ ഫ്രൂട്ടിന്റെ ഒരു പ്രത്യേകത, ചെറു പുളിരസമുള്ള ഇത് കഴിച്ച ശേഷം അടുത്ത ഒന്നു - രണ്ടു മണിക്കൂറിനുള്ളിൽ മറ്റെന്ത് കഴിച്ചാലും മധുരമുള്ള തായി തോന്നും."മിറാക്കുലിൻ "എന്ന പദാർത്ഥം ഇതിന്റെ ഫലത്തിൽ ഉള്ളതിനാൽ നാരങ്ങ പോലും മധുരം ഉള്ളതായി തോന്നും ഇത് കഴിച്ചതിനുശേഷം.

പുളിരസമുള്ള, നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ആണ് ഇതിന്റെ വിത്തുകൾ എളുപ്പത്തിൽ വളരുന്നതിന് ഉത്തമം. ഈ സസ്യം പൂത്തു കായ്ക്കാൻ മൂന്നു മുതൽ നാലു വർഷം വരെ എടുക്കും. ചെറു തൈകൾ നട്ടും, വിത്തുകൾ പാകിയും മിറാക്കിൾ ഫ്രൂട്ട് വളർത്താം.

 അങ്കുരണ ശേഷി കുറവായതിനാൽ പഴം കഴിച്ച ഉടൻ വിത്തുകൾ പാകണം. ചാണകപ്പൊടി,  കമ്പോസ്റ്റ് എന്നിവ വളമായി ചേർക്കാം. വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും വേണം.മനോഹരമായ  ഈ ചുവന്ന പഴം ഉദ്യാനത്തിന് മനോഹാരിത കൂട്ടുന്നു.


അടുക്കളത്തോട്ടത്തിലെ പച്ചമുളക് കൃഷി.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like