റോന്ത്',, കുതിക്കുന്നുകുതിക്ബോക്സ് ഓഫീസും കടന്ന്.
- Posted on June 18, 2025
- News
- By Goutham prakash
- 123 Views
 
                                                     *സി.ഡി. സുനീഷ്* 
ബോക്സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും നേടി 'റോന്ത്' കുതിക്കുന്നു. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീര്‍ ചിത്രമായ റോന്തിന് റീലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍. ആദ്യ മൂന്ന് ദിവസം കൊണ്ട് 5 കോടി രൂപയാണ് ചിത്രം ബോക്സോഫീസില്‍ നിന്നും കളക്ട് ചെയ്തത്. പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിക്കുന്നതിനോടൊപ്പം റോന്തിനെ 2025-ലെ മികച്ച ഇന്ത്യന്‍ ചിത്രമായി മാധ്യമങ്ങളും നിരൂപകരും വിലയിരുത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. വരും ആഴ്ച്ച യുഎസ്എ, കാനഡ, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഷാഹി കബീറിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി മാറുകയാണ് റോന്ത്. ജംഗിള്‍ പിക്ചേഴ്സും ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 
                                                                     
                                