കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് നടത്തി

യു.എ.പി.എ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം മാർട്ടിനെ  അറസ്റ്റ് ചെയ്തിരിക്കുന്നത്

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി, പൊലീസ് തെളിവെടുപ്പ് നടത്തി. ബോംബ് നിർമ്മിച്ച  സ്ഥലമെന്ന് സംശയിക്കപ്പെടുന്ന, മാർട്ടിന്റെ അത്താണിയിലുള്ള ഫ്ലാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. മാർട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്ലാറ്റിൽ, വാടകയ്ക്ക് നൽകിയിരിക്കുന്ന നാല് ഒറ്റമുറികളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മാർട്ടിൻ ഇവിടെ എത്തിയിരുന്നു. യു.എ.പി.എ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം മാർട്ടിനെ  അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലും തെളിവെടുപ്പു നടത്തും. തുടർന്നു കോടതിയിൽ പ്രതിയെ  ഹാജരാക്കും.

ഇതിനിടെ, കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി ഡിജിപിക്ക് പരാതി നൽകി. എം.വി ഗോവിന്ദന് പുറമെ മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം ഇവർ  പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.


Author
Journalist

Dency Dominic

No description...

You May Also Like