കുസാറ്റിൽ വേനൽക്കാല പഠന ക്ലാസ്സ്.

കൊച്ചി: 


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ബജറ്റ് പഠന കേന്ദ്രത്തിൽ വച്ച് മെയ് 15 മുതൽ 24 വരെ  സാമ്പത്തിക ശാസ്ത്രത്തിൻറെ വിവിധ മേഖലകളെ ആസ്പദമാക്കി വേനൽക്കാല പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, സെൻറർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡീസ്, ഉന്നത വിദ്യാഭ്യാസ പഠന കൗൺസിൽ എന്നീ കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ്  ക്ലാസ്സ് സംഘടിപ്പിക്കുന്നത്.


 

പഠനവിഷയങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കുവാനും, സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാവി സാധ്യതകളെ അറിയുവാനും, വിദ്യാർത്ഥികളിൽ ഗവേഷണാത്മകമായ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുവാനും സഹായകമായ രീതിയിലാണ് പഠന ക്ലാസ്സ് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര മേഖലയിലെ പ്രഗ്തഭരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും.


 

ഇക്കണോമിക്സ് വിഭാഗം UG ,PG വിദ്യാർത്ഥികൾക്കായ് നടക്കുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ cbs.cusat.ac.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 5000 രൂപയാണ് ഫീസ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like