അണയാത്ത തീയുടെ കാവൽക്കാരൻ - കൃഷ്ണൻ മുതുവാൻ
- Posted on August 02, 2021
- Shortfilms
- By Deepa Shaji Pulpally
- 646 Views
പുരാതന കാലം അണയാതെ സൂക്ഷിക്കുന്ന തീയുടെ ഇന്നത്തെ കാവൽക്കാരനെ തേടി നമ്മുടെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് നടത്തിയ യാത്രയാണിത്
പശ്ചിമഘട്ടത്തിലെ മുതുവ കുടിയിൽ ഇന്നും കെടാതെ സൂക്ഷിക്കുന്ന ഒരു തീയുണ്ട്. അതിപുരാതന കാലത്ത് ഭൂമിയാകെ പടർന്ന മഹാ ശൈത്യത്തിലും കെടാതെ സൂക്ഷിച്ച് ജീവന്റെ തുടർച്ച ഉറപ്പുവരുത്തിയ ഒരുകൂട്ടം ആളുകളാണ് മുതുവാന്മാർ. അതിന്റെ പിൻ തുടർച്ചയെന്നോണം അണയാത്ത ആ തീയുടെ ഇന്നത്തെ കാവൽക്കാരനായി കൃഷ്ണൻ മുതുവാൻ ഇന്നും ഇവിടെയുണ്ട്.
1000 വർഷങ്ങൾക്ക് മുമ്പ് മധുര മീനാക്ഷിയിൽ നിന്നും പശ്ചിമഘട്ടത്തിലെ മലനിരകളിലേക്ക് കുടിയേറിപ്പാർത്തവരാണ് മുതുവാന്മാർ. തേനും, കിഴങ്ങു ഭക്ഷണവും തേടി കാടുകളിലൂടെ അലഞ്ഞു നടന്നിരുന്ന ഇവർ മലനിരകളിൽ കൃഷിയും ചെയ്തിരുന്നു. പുരാതന കാലം മുതൽ ഇവർ അണയാതെ സൂക്ഷിക്കുന്ന ഈ തീയുടെ ഇന്നത്തെ കാവൽക്കാരനെ തേടി നമ്മുടെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് നടത്തിയ യാത്രയാണിത്.