‘ഉറപ്പായും പണി കിട്ടും’; സ്ത്രീധന പീഡനങ്ങൾക്കെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക

നേരത്തെ  ഫെഫ്‌ക സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം  പുറത്തിറക്കിയിരുന്നു. 

സ്ത്രീധന പീഡനങ്ങൾക്കെതിരെ വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക. നേരത്തെ  ഫെഫ്‌ക സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം  പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഫെഫ്‌ക സ്ത്രീധനം ചോദിക്കുന്നതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത് വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ്. ഹ്രസ്വചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത് നിഖില വിമലാണ്. ഹ്രസ്വ ചിത്രം പറയുന്നത് സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ‘ഉറപ്പായും പണി കിട്ടും’ എന്നാണ്. വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന സന്ദേശവുമായി എത്തിരിയിരിക്കുന്നത് പൃഥ്വിരാജാണ്.

സ്ത്രീധനം; കഥയും കാര്യവും

Author
Sub-Editor

Sabira Muhammed

No description...

You May Also Like