ജനകീയ കലകൾ പോലെ ശാസ്ത്രത്തെ ജനകീയവൽക്കരിക്കുമ്പോഴാണ്, ശാസ്ത്രം ക്രിയാത്മകമാകുന്നതെന്ന്" . മുഖ്യമന്ത്രി
- Posted on February 15, 2025
- News
- By Goutham prakash
- 282 Views
കോഴിക്കോട് :
അനാചാരങ്ങളും അവിശ്വാസങ്ങളും ഇരുൾ വിശുന്ന കാലത്ത് ശാസ്ത്രം ജനകീയവത്കരിച്ച് പ്രതിരോധിക്കേണ്ടത് ശാസ്ത്രജ്ഞന്മാരുടെ ഉത്തരവാദിത്തമാണ്.
ശാസ്ത മുന്നേറ്റത്തിനായുള്ള ഇടപെടലുകൾ നടത്തിയിട്ടും സമൂഹത്തിൻ്റെ സയൻ്റിഫിക് ടെമ്പർ വികസിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നരബലിയും അന്ധവിശ്വാസങ്ങളും വർദ്ധിക്കുന്നു. ശാസ്ത്രത്തെ ജനകീയവൽക്കരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. മാധ്യമങ്ങൾ പോലും ശാസ്ത്ര പ്രചരണങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സി. ഡബ്ലു. ആർ. ഡി. എമ്മിൽ സയൻ്റിസ്റ്റ് കോൺക്ലേവും വിവിധ പദ്ധതികളുടെ ഉത്ഘാനവും ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ അറിവുകൾ മനുഷ്യ നന്മക്കും സാമൂഹ്യ പുരോഗതിക്കും ഉതകുന്ന തരത്തിൽ മാനവികതയിലൂന്നിയ വിജ്ഞാനമായി മാറ്റുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. കുന്നമംഗലം എം.എൽ.എ അഡ്വ പി.ടി.എ റഹീം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി. ഡബ്ലു ആർ.ഡി. എമ്മിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ജലശേഖരണ വിവര വിനിമയ കേന്ദ്രത്തിൻ്റെയും കേരള സ്ക്കൂൾ ഓഫ് മാത്തമറ്റിക്സിൻ്റെ സ്റ്റുഡൻ്റ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെയും സി. ഡബ്ലു. ആർ.ഡി.എം അതിഥി ഭവന ട്രയിനീസ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെയും തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രി നിർവ്വഹിച്ചു. പുതിയ പ്രവേശന കവാടത്തിൻ്റെ ഉത്ഘാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എക്സിബിഷൻ ഹാൾ എം കെ രാഘവൻ എം.പി നിർവ്വഹിച്ചു. തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബദ്ധ ഗവേഷണ സ്ഥാപനങ്ങളിലെയും 120 ഓളം ശാസ്തജ്ഞരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയും നടന്നു.പത്മശ്രീ എം. സി ദത്തൻ (മുഖ്യമന്ത്രിയുടെ സയൻസ് മെൻ്റർ ) , പ്രൊഫ കെ.പി സുധീർ (എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് KSCSTE & എക്സ് ഓഫിഷ്യോ പ്രിൻസിപ്പൽ സിക്രട്ടറി S& T), പൊഫ എ സാബു (മെമ്പർ സിക്രട്ടറി KSCSTE) ഡോ. മനോജ് പി സാമുവൽ (എക്സികുട്ടിവ് ഡയറക്ടർ CWRDM ) ഡോ കെ.പി രത്നകുമാർ (ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ് ) വിവിധ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സി.ഡി.സുനീഷ്
