ഡോ. ദിവ്യ എസ്. അയ്യര്‍ കെഎസ്ഡബ്ളിയുഎംപി പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു

ജാഫര്‍ മാലിക് ഐഎഎസില്‍ നിന്നുമാണ് മെഡിക്കല്‍ ബിരുദധാരിണിയായ ദിവ്യ എസ്. അയ്യര്‍ ചുമതല ഏറ്റെടുക്കുന്നത്

തിരുവനന്തപുരം: ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ് കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ളിയുഎംപി) പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ജാഫര്‍ മാലിക് ഐഎഎസില്‍ നിന്നുമാണ് മെഡിക്കല്‍ ബിരുദധാരിണിയായ ദിവ്യ എസ്. അയ്യര്‍ ചുമതല ഏറ്റെടുക്കുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടറായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്ത് അസിസ്റ്റന്‍റ് കളക്ടറായും തിരുവനന്തപുരത്ത് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കുന്നതിനുമായി നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ 93 നഗരസഭകളിലും നടപ്പാക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും നഗരസഭകളുടെയും സംയുക്ത ഇടപെടലുണ്ട്.

Author
No Image
Journalist

Dency Dominic

No description...

You May Also Like