മലയാളക്കരക്കു മൊത്തം മാതൃക ആയി ഒരു വയനാടൻ ഗ്രാമം
- Posted on September 14, 2020
- Localnews
- By enmalayalam
- 1321 Views
ഒരു ഫേസ്ബുക് കൂട്ടായ്മ ചരിത്രം സൃഷ്ടിക്കുകയാണ് , ഒരു നാടിന്റെ സൗന്ദര്യവല്കരണം മൊത്തമായി ഈ കൂട്ടായ്‌മ ഏറ്റെടുത്തിരിക്കുകയാണ്
നമ്മൾ ഒരുപാടു സംഘടനകളെ കണ്ടിട്ടുണ്ട് , പക്ഷെ ഇവിടെ വയനാട്ടിൽ കുടിയേറ്റ ഗ്രാമമായ പുല്പള്ളിയിൽ ഒരു ഫേസ്ബുക് കൂട്ടായ്മ ചരിത്രം സൃഷ്ടിക്കുകയാണ് , ഒരു നാടിന്റെ സൗന്ദര്യവല്കരണം മൊത്തമായി ഈ കൂട്ടായ്‌മ ഏറ്റെടുത്തിരിക്കുകയാണ് ,
അതെ പുല്പള്ളിയിലെ കരുമം എന്ന ഫേസ്‍ബുക് കൂട്ടായ്മയെക്കുറിച്ചാണ് പറയുന്നത് , ആദ്യമായ് ഒരു നഗരം മുഴുവൻ ക്ലീൻ ചെയ്താണ് ഈ കൂട്ടായ്‍മ പുറംലോകമറിഞ്ഞു തുടങ്ങിയത് , ഇപ്പോൾ മറ്റനേകം പരിപാടികൾക്കൊപ്പം പുല്പള്ളിയിലേക്കുള്ള റോഡുകൾ പലഘട്ടങ്ങളായി പൂച്ചെടികളും മരങ്ങളും വച്ചുപിടിപ്പിച് വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് .
മാതൃകാപരമായ ഇവരുടെ പ്രവർത്തനങ്ങൾ അവധിദിനങ്ങൾ കേന്ദ്രീകരിച്ചാണ് നടന്നുകൊണ്ടിരിക്കുന്നതാണ് , കൊച്ചു കുട്ടികൾ മുതൽ പ്രായമായവർവരെ ഈ ഉദ്യമത്തിന് പ്രോത്സാഹനമായി മുന്പില്ത്തന്നെയുണ്ട്