തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മാലിന്യമുക്ത നവ കേരളത്തിന് സംസ്ഥാന സര്‍ക്കാരിന് മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഒന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം - മന്ത്രി എം.ബി. രാജേഷ്

തൃശൂർ.


മാലിന്യമുക്ത നവ കേരളത്തിന് സംസ്ഥാന സര്‍ക്കാരിന് മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഒന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം തൃശ്ശൂര്‍ കോര്‍പ്പറേഷനാണെന്ന് മന്ത്രി എം.ബി. രാജേഷ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മാലിന്യമുക്ത നവകേരള പദ്ധതിയും കോര്‍പ്പറേഷന്റെ സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ പദ്ധതിയും സംയോജിപ്പിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങള്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി റഞ്ഞു. കോര്‍പ്പറേഷന്റെ സി.എന്‍.ജി. പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനവും കോര്‍പ്പറേഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ  സമര്‍പ്പണവും നഗരസൗന്ദര്യവല്‍ക്കരണ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 


തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മാലിന്യരംഗത്ത് ചരിത്രപരമായ നേട്ടമാണ് 8 മാസങ്ങള്‍ക്കുള്ളില്‍ സി.എന്‍.ജി. പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. പ്രതിദിനം 30 ടണ്‍ ജൈവ മാലിന്യം സംസ്‌കരിച്ച് ഒരു ടണ്‍ സി.എന്‍.ജി. ആക്കുന്ന പദ്ധതിയാണ്. മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച രണ്ടു ചടങ്ങുകളിലും എം.എല്‍.എ. പി. ബാലചന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്‍, സാറാമ്മ റോബ്‌സണ്‍, കരോളിന്‍ പെരിഞ്ചേരി, ശ്യാമള മുരളീധരന്‍, ജയപ്രകാശ് പൂവ്വത്തിങ്കല്‍, മുകേഷ് കൂളപ്പറമ്പില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ സിന്ധു ആന്റോ ചാക്കോള, പൂര്‍ണ്ണിമ സുരേഷ്, കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ. മനോജ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.പി. ഷിബു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.ആര്‍. ശ്രീലത, ക്ലീന്‍ സിറ്റി മാനേജര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like