വി ജി എഫ് : കേന്ദ്രത്തിന് കത്ത് നല്‍കി.
- Posted on February 11, 2025
- News
- By Goutham prakash
- 271 Views
തിരുവന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് നല്‍കുന്ന വി.ജി.എഫ് തുക, സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നിന്നും ലഭിക്കുന്ന വരുമാന വിഹിതത്തിന്‍റെ 20 ശതമാനം എന്ന നിരക്കില്‍ തിരിച്ചടവായി 60 വര്‍ഷത്തെ കണ്‍സെഷന്‍ കാലയളവിലുടനീളം നല്‍കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
വി.ജി.എഫ് സ്കീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തത്വത്തിലുള്ള അംഗീകാരം ലഭിക്കുന്നത് 2015 ഫെബ്രുവരിയിലും, അന്തിമ അംഗീകാരം ലഭിക്കുന്നത് 2022 ഒക്ടോബര്‍ മാസത്തിലുമാണ്. പദ്ധതിക്ക് വി.ജി.എഫ്-ന്‍റെ തിരിച്ചടവ് നിഷ്കര്‍ഷിച്ചുകൊണ്ടുള്ള നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഇക്കണോക്സ് അഫയേസിന് 03-07-2019-ന് കത്ത് നല്കിയിരുന്നു. കൂടാതെ, പദ്ധതിയെ വിലയിരുത്തുന്ന എംപവര്‍ ഇന്‍സിറ്റിയൂഷന്‍റെ 24-11-2020 ല്‍ നടന്ന യോഗത്തിലും, 27-06-2022, 27-07-2024 തീയതികളില്‍ നടന്ന യോഗങ്ങളിലും വി.ജി.എഫ്-ന്‍റെ തിരിച്ചടവ് നിഷ്കര്‍ഷിച്ചു കൊണ്ടുള്ള നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കൂടാതെ, വി.ജി.എഫ് ന്‍റെതിരിച്ചടവ് നിഷ്കര്‍ഷിച്ചു കൊണ്ടുള്ള നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു: മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് 10-12-2024-നും പ്രധാന മന്ത്രിക്ക് 23-10-2024-നും കത്തുകള്‍ നല്‍കിയിട്ടുമുണ്ടന്ന് മന്ത്രി അറിയിച്ചു.
എം എല്‍ എ മാരായ ജി എസ്ജയലാല്‍, മുഹമ്മദ് മുഹസിന്‍, വി ആര്‍ സുനില്‍കുമാര്‍, സി സി മുകുന്ദന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
