ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്: എറണാകുളം കലാ–സാംസ്കാരിക മഹാസംഗമത്തിന് വേദിയാകും.
- Posted on December 17, 2025
- News
- By Goutham prakash
- 20 Views
സി.ഡി. സുനീഷ്.
കൊച്ചി: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സാംസ്കാരിക സംഗമമായ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിൻ്റെ ഭാഗമായികേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലൽ ഗോത്ര കലകൾ അവതരിപ്പിക്കും
അനുഷ്ഠാന കലകൾ, ഫോക്‌ലോർ രൂപങ്ങളായപുരക്കളി, കളരിപ്പയറ്റ്, നാടൻപാട്ട്, മന്നാൻ കൂത്ത്, ഇരുള നൃത്തം, മലപ്പുലയാട്ടം.
ക്ഷേത്ര–രംഗ കലകളായ തെയ്യം, പടയണി, മുടിയേറ്റ്, കോൽക്കളി, ദഫ് മുട്ട്, പുല്ലുവൻപാട്ട്, തോൽപ്പാവക്കൂത്ത്, സർപ്പക്കളി.
ക്ലാസിക്കൽ, കൂടിയാട്ട രൂപങ്ങളായ ചാക്യാർ കൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, കഥകളി, ഭരതനാട്യം, കഥക്, മോഹിനിയാട്ടം.
ഫ്യൂഷൻ നൃത്താവതരണങ്ങൾ, കഥാപ്രസംഗം, മെഗാ മിമിക്സ് ഷോ, കോമഡി നൈറ്റ് തുടങ്ങിയ സമകാലിക അവതരണങ്ങളും അരങ്ങിൽ എത്തും
സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ മഹത്തായ ആശയങ്ങൾ മുൻനിർത്തിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാരൂപങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ഈ ദേശീയ സംഗമം ഒരുക്കിയിരിക്കുന്നത്.
എറണാകുളത്തെ രാജേന്ദ്ര മൈതാനം, പിക്കാസോ സ്ക്വയർ (സുഭാഷ് പാർക്ക്) ഉൾപ്പെടെയുള്ള ആറ് വേദികളിലായാണ് 2025ഡിസംബർ 20,21,22 തീയതികളിലായി മൂന്നു ദിവസത്തെ പരിപാടികൾ അരങ്ങേറുക.
പരിപാടികൾക്ക് നേതൃത്വം നൽകുന്നത് കേരള ഫോക്‌ലോർ അക്കാദമി, ഗോപിനാഥ് നാട്യഗ്രാമം, കേരള കലാമണ്ഡലം, ഭാരത് ഭവൻ തുടങ്ങിയ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളാണ്.
പരമ്പരാഗത കലാരൂപങ്ങൾക്കും സമകാലിക അവതരണങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന മേളയിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ ഉണ്ടാകും.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരും, നർത്തകരും, സംഗീതജ്ഞരും, ഗുരുക്കന്മാരും ഈ മഹോത്സവത്തിൽ പങ്കുചേരും.
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ എല്ലാ പരിപാടികൾക്കും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കലാസ്വാദകർക്കും, വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, സാംസ്കാരിക പ്രവർത്തകർക്കും ഈ മഹോത്സവം അത്യപൂർവമായ അനുഭവമായിരിക്കും.
