എം.എസ്.സി ഡിസാസ്റ്റർ മാനേജ്മെൻറ് - ടി.ആർ.ഐശ്വര്യക്ക് ഒന്നാം റാങ്ക്

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) നടത്തിയ എം.എസ്.സി ഡിസാസ്റ്റർ മാനേജ്മെൻറ് അവസാന വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നാല് സെമസ്റ്ററുകളിലായി 8.88  സ്കോർ നേടിയ ടി.ആർ. ഐശ്വര്യ ഒന്നാം റാങ്ക് നേടി. 8.88 സ്കോർ നേടിയ വി.എസ്.സയനക്കാണ് രണ്ടാം റാങ്ക്. 8.88 സ്കോർ നേടിയ ടി.ജി.ഐശ്വര്യ മൂന്നാംറാങ്കും നേടി. തൃപ്പൂണിത്തുറ തലോടിൽ വീട്ടിൽ പി.എസ്.രാജേന്ദ്രൻ്റെയും സ്മിതയുടെയും മകളാണ് ടി.ആർ.ഐശ്വര്യ.തൃശ്ശൂർ പുത്തൻചിറ വട്ടേക്കാട്ടുപറമ്പിൽ വി.കെ.സന്തോഷിൻ്റെയും ടി.എസ്.ബിന്ദുവിൻ്റെയും മകളാണ് വി.എസ്.സയന. കൊടുങ്ങല്ലൂർ കണ്ടംകുളം തൈക്കാട്ട് വീട്ടിൽ ഗോവിന്ദൻ്റെയും ലതയുടെയും മകളാണ് ടി.ജി.ഐശ്വര്യ .

Author
No Image
Journalist

Dency Dominic

No description...

You May Also Like